Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎൻ.എസ്.എസ്​ അവാർഡ്​...

എൻ.എസ്.എസ്​ അവാർഡ്​ ദാനവും പോസ്റ്റർ പ്രകാശനവും

text_fields
bookmark_border
എൻ.എസ്.എസ്​ അവാർഡ്​ ദാനവും പോസ്റ്റർ പ്രകാശനവും
cancel
അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളജ് എൻ.എസ്.എസ് യൂനിറ്റുകളുടെയും ഇന്‍റേണൽ ക്വാളിറ്റി അഷുറൻസ് സെല്ലിന്‍റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'എന്ത്യൂസ് 2022' സമാപിച്ചു. കോളജ് മാനേജറും കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റം​ഗവുമായ പ്രഫ. എൻ.വി. അബ്ദുറഹ്​മാൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. പി. മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് യൂനിറ്റുകൾ മികച്ച വളന്‍റിയർമാർക്കായി ഏർപ്പെടുത്തിയ എൻ.വി. ഇബ്രാഹിം മാസ്റ്റർ സ്മാരക അവാർഡുകളുടെ പ്രഖ്യാപനം സ്ഥാപക പ്രിൻസിപ്പൽ ഡോ. പി.പി. അബ്ദുൽഹഖ് നിർവഹിച്ചു. എൻ.എസ്​.എസ്​ സംഘടിപ്പിക്കുന്ന അഖില കേരള ഇന്‍റർ കൊളീജിയറ്റ് പ്രസം​ഗ മത്സരത്തിന്‍റെ പോസ്റ്റർ പ്രകാശനം എൻ.വി. സക്കറിയ്യ, പ്രഫ. എൻ.വി. അബ്​ദുറഹ്​മാൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ഡോ. മുഹമ്മദ് ജസീൽ എടക്കണ്ടത്തിൽ ക്ലാസെടുത്തു. പി.കെ. സുഫ്​യാൻ അബ്ദുസ്സലാം, ഡോ. മുസ്തഫ ഫാറൂഖ്, ഡോ. ജാബിർ അമാനി, ഡോ. പി.പി. അബ്ദുൽഹഖ്, എൻ.വി. സക്കറിയ്യ, എ.പി. ആരിഫ, സി. സുഹൂദ്, ഡോ. സി.എച്ച്. അബ്ദുൽ ​ഗഫൂർ, കെ.ടി. മുനീബ്റഹ്മാൻ, സി.പി. അബ്ദുൽ കരീം, കെ. ജൗഹർ, ഡോ. ടി.പി. ജംഷീർ, കെ.പി. റിയാസ്, സി.എച്ച്. യൂനുസ്, കെ.എം. അബ്ദുൽ ഖാ​ദർ, ഡോ. കെ.പി. മുഹമ്മദ് ബഷീർ, കെ.ടി. ബഷീർ എന്നിവർ സംസാരിച്ചു. PHOTO: PHOTO NAME :ME ARKD COLLEGE NSS NEWS അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജ് എൻ.എസ്.എസ് അവാർഡ്​ദാന പരിപാടി പ്രഫ. എൻ.വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story