Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:48 AM IST Updated On
date_range 10 Feb 2022 5:48 AM ISTമലയാള ലിപി പരിഷ്കരിക്കുന്നു; ഭാഷാനിർദേശക സമിതി റിപ്പോർട്ട് സമർപ്പിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: മലയാള ലിപി പരിഷ്കരിക്കാൻ സർക്കാർ നിയോഗിച്ച ഭാഷാനിർദേശക വിദഗ്ധസമിതി ശിപാർശ. അരനൂറ്റാണ്ടിനുശേഷമാണ് ലിപി പരിഷ്‌കരിക്കുന്നത്. പഴയ ലിപിയിലേക്ക് ഭാഗികമായി മടങ്ങാനാണ് സർക്കാർ നിയോഗിച്ച ഭാഷാനിർദേശക വിദഗ്ധസമിതിയുടെ ശിപാർശ. മലയാള അക്ഷരമാലയും ലിപിവ്യവസ്ഥയും എഴുത്തുരീതിയും ഏകീകരിക്കാനുള്ള നിർദേശങ്ങളടങ്ങുന്ന ആദ്യറിപ്പോർട്ട് വിദഗ്ധസമിതി സമർപ്പിച്ചു. നിർദേശങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഔദ്യോഗികഭാഷ സംബന്ധിച്ച സംസ്ഥാനതലസമിതി അംഗീകരിച്ച് ഉത്തരവിറക്കുന്നതോടെ മാറ്റങ്ങൾ നിലവിൽവരും. 1971ലെ ലിപി പരിഷ്‌കരണ ഉത്തരവ് പുനഃപരിശോധിച്ചാണ് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ അധ്യക്ഷതയിൽ ഭാഷാപണ്ഡിതരുടെ സമിതി മാറ്റങ്ങൾ നിർദേശിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തുന്നതിന് നടപടിയെടുക്കാനും വിദഗ്ധസമിതി ശിപാർശ ചെയ്തു. പാഠപുസ്തകങ്ങളിൽനിന്ന് അക്ഷരമാല ഒഴിവാക്കിയത് സമൂഹത്തിൽ ചർച്ചയായിരുന്നു. ഇതോടെയാണ് സർക്കാർ ഉണർന്നതും അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതും. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഇക്കാര്യം അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story