Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറാപിഡ്​ പി.സി.ആർ...

റാപിഡ്​ പി.സി.ആർ പരിശോധന: പണവും സമയവും നഷ്ടമായവർ നിരവധി

text_fields
bookmark_border
കരിപ്പൂർ: യു.എ.ഇ യാത്രികർക്കായി വിമാനത്താവളങ്ങളിൽ നടക്കുന്ന റാപിഡ്​ പി.സി.ആർ പരിശോധനയിൽ പോസിറ്റിവായി യാത്ര മുടങ്ങുന്നവരുടെ എണ്ണം വർധിച്ചതോടെ പണവും സമയവും നഷ്ടമായവർ നിരവധി. പോസിറ്റിവാകുന്നതോടെ കുടുംബമായോ തനിച്ചോ എത്തുന്നവരിൽ പലർക്കും യാത്ര ചെയ്യാൻ സാധിക്കുന്നില്ല. പോസിറ്റിവാകുന്നതോടെ വീണ്ടും സമ്പർക്കവിലക്കിൽ പ്രവേശിക്കണം. പിന്നീട്​ ദിവസങ്ങൾക്ക്​ ശേഷം മാത്രമേ വീണ്ടും യാത്ര ​ചെയ്യാൻ സാധിക്കൂ. ഇത്​ വിമാന ടിക്കറ്റ്​, പി.സി.ആർ പരിശോധന നിരക്ക്​ എന്നിവയിൽ തുക നഷ്ടമാക്കുന്നതിനൊപ്പം തൊഴിൽ സാധ്യതക്കും തിരിച്ചടിയാകുന്നു​. ഒരു വിമാനത്താവളത്തിൽ പോസിറ്റിവാകുന്നതോടെ ഭാഗ്യപരീക്ഷണത്തിനായി മറ്റൊരു വിമാനത്താവളത്തെ സമീപിക്കുന്നവരുമുണ്ട്​. ഇതിൽ ചിലർക്ക്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ ലഭിക്കുന്നുണ്ടെങ്കിലും കൂടുതൽ പേരും വീണ്ടും പോസിറ്റിവാകുകയാണ്​. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്​, കൊച്ചി വിമാനത്താവളങ്ങളിൽനിന്ന്​ യാത്ര മുടങ്ങിയവരുടെ വാർത്തകളും ​പുറത്തു വന്നിരുന്നു. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം എല്ലാ വിമാനത്താവളങ്ങളിലും പോസിറ്റിവാകുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്​. പുറത്തുനിന്നുള്ള​ ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റിവാകുന്നതിന്‍റെ അടിസ്ഥാനത്തിലാണ്​ ഇവർ യാത്രക്ക്​ തയാറാകുന്നത്​. എന്നാൽ, റാപിഡ്​ പി.സി.ആറിൽ പോസിറ്റിവാകുന്നതോടെ യാത്ര മുടങ്ങുകയാണ്​. വിമാനത്താവളങ്ങളിലെ പരിശോധനയിൽ കൃത്യത നിരക്ക്​ കൂടുതലാണെന്നാണ്​ അധികൃതരുടെ വാദം. അതേസമയം, മറ്റു രാജ്യങ്ങളിലേക്കെല്ലാം യാത്രക്ക്​ 72 മുതൽ 48 വരെ മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റിവായാൽ മതി. യു.എ.ഇയിലേക്ക്​ മാത്രമാണ്​ യാത്രക്ക്​ ആറ്​ മണിക്കൂർ മുമ്പുള്ള റാപിഡ്​ പി.സി.ആർ ഫലം ആവശ്യമുള്ളത്​. ഇത്​ പിൻവലിക്കാൻ സമ്മർദം ചെലുത്തണമെന്നാണ്​ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story