Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:43 AM IST Updated On
date_range 10 Feb 2022 5:43 AM ISTകരിപ്പൂര്‍ സ്വര്‍ണക്കടത്ത്; മോഷണസംഘത്തിലെ ഒമ്പതുപേര്‍കൂടി പിടിയില്‍
text_fieldsbookmark_border
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്തിയ സ്വര്‍ണം കവരാന്‍ ശ്രമിച്ച അന്തര്‍ജില്ല മോഷണസംഘത്തിലെ തലവനടക്കം ഒമ്പതുപേര്‍കൂടി പിടിയിൽ. സംഘത്തലവന്‍ നിലമ്പൂര്‍ ചക്കാലക്കുത്ത് തേക്കില്‍ ശതാബ് (ഗുണ്ട ശതാബ്- 40), പിലാത്തോടന്‍ ആരിഫ് (വട്ടി ആരിഫ്- 32), നിലമ്പൂര്‍ വടപുറം തൈക്കരത്തൊടിക റനീസ് (32), വണ്ടൂര്‍ വടക്കുംപാടം സ്വദേശി കാട്ടുപറമ്പത്ത് സുനില്‍ (39), വഴിക്കടവ് നാരോക്കാവ് മുരിങ്ങമുണ്ട സ്വദേശി പയ്യന്‍കേറില്‍ ജിന്‍സന്‍ വര്‍ഗീസ് (29), നിലമ്പൂര്‍ ചന്തക്കുന്ന് തെക്കേത്തൊടിക ഹാരിസ് ബാബു (43), താനൂര്‍ സ്വദേശി സക്കീര്‍ (29), ശതാബിന് ഒളിവില്‍ കഴിയാന്‍ മൈസൂരുവില്‍ സൗകര്യമൊരുക്കിയ വണ്ടൂര്‍ കാപ്പില്‍ തെക്കുംപാടം സുനില്‍ ജേക്കബ് (29), കാപ്പില്‍ തൃക്കൈക്കുത്ത് രവിശങ്കര്‍ (36) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കര്‍ണാടകയിലെയും വഴിക്കടവിലെയും രഹസ്യ കേന്ദ്രങ്ങളില്‍നിന്ന് പിടികൂടിയത്. നിലമ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിൽ ഉള്ളവരാണിവർ. കഴിഞ്ഞ ദിവസം പിടിയിലായ നാലുപേരും കൊടുവള്ളി സ്വദേശികളായ രണ്ടുപേരുമുള്‍പ്പെടെ സംഘത്തിലെ ആറുപേര്‍ നേരത്തേ പിടിയിലായിരുന്നു. ഒന്നര കിലോഗ്രാം സ്വര്‍ണമാണ് സംഘത്തില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. സംഘത്തലവന്‍ ശതാബിനെ കാപ്പ ചുമത്തി നാടുകടത്തിയതായിരുന്നു. എന്നാല്‍, നിബന്ധനകള്‍ ലംഘിച്ചെത്തി വീണ്ടും കവര്‍ച്ചകളിലും മറ്റ് അതിക്രമ സംഭവങ്ങളിലും ഇയാള്‍ ഇടപെട്ടുവരുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലമ്പൂര്‍ താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ അതിക്രമിച്ചുകയറി ഡ്യൂട്ടി ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. സംഘത്തിലെ റനീസ് എന്ന കുട്ടി നേരത്തേ പലതവണ അനധികൃതമായി ദുബൈയില്‍നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തിയ സംഘത്തിലെ അംഗമാണ്. ഈ പരിചയം വെച്ച് കൂട്ടുപ്രതികളേയും ഉള്‍പ്പെടുത്തിയാണ് സ്വര്‍ണം തട്ടിയെടുക്കാന്‍ നീക്കം നടത്തിയത്. പിടിയിലായവരെ റിമാൻഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. mpg kdy 1 gold: sathab ശതാബ് mpg kdy 1 gold arif ആരിഫ് mpg kdy 1 gold ranees റനീസ് mpg kdy 1 gold sunil സുനില്‍ mpg kdy 1 gold ginson ജിന്‍സന്‍ വര്‍ഗീസ് mpg kdy 1 gold haris babu ഹാരിസ് ബാബു mpg kdy 1 gold sakkeer സക്കീര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story