Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2022 5:45 AM IST Updated On
date_range 6 Feb 2022 5:45 AM ISTധർണ സമരം നടത്തി
text_fieldsbookmark_border
ധർണ നടത്തി മഞ്ചേരി: കേരള പ്രവാസി സംഘം മഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ ധര്‍ണ സമരം നടത്തി. കേന്ദ്രസര്‍ക്കാറിന്റെ പ്രവാസി വിരുദ്ധ ബജറ്റിനും കരിപ്പൂര്‍ വിമാനത്താവളം റണ്‍വേയുടെ നീളം കുറക്കുന്നതിലും സ്വകാര്യവത്കരണത്തിലും പ്രതിഷേധിച്ചായിരുന്നു സമരം. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം അഡ്വ. പി. മൊയ്തീന്‍ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം മഞ്ചേരി ഏരിയ സെക്രട്ടറി കെ. ജവഹര്‍ അധ്യക്ഷത വഹിച്ചു. എ.ടി. മുഹമ്മദാലി, പി. സക്കീര്‍ എന്നിവര്‍ സംസാരിച്ചു. മഞ്ചേരി: മുതിര്‍ന്ന പൗരമാരുടെ യാത്ര സബ്‌സിഡി ഇല്ലാതാക്കിയ കേന്ദ്ര ബജറ്റില്‍ പ്രതിഷേധിച്ച് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പോസ്റ്റ് ഓഫിസ് ധര്‍ണ നടത്തി. ജില്ല സെക്രട്ടറി സി. വിജയലക്ഷമി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് പി. ശിവശങ്കരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എന്‍. മാധവന്‍, കെ.സി. സത്യനാഥന്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story