Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:49 AM IST Updated On
date_range 3 Feb 2022 5:49 AM ISTസാക്ഷരത തുല്യത കോഴ്‌സിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
text_fieldsbookmark_border
സാക്ഷരത തുല്യത കോഴ്‌സ് രജിസ്‌ട്രേഷന്‍ തുടങ്ങി പൂക്കോട്ടൂര്‍: സാക്ഷരത മിഷന്‍റെ പത്ത്, ഹയർ സെക്കൻഡറി തുല്യത കോഴ്‌സിലേക്ക് പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ആദ്യ ദിവസം പത്താം തരം തുല്യത കോഴ്‌സിന് എട്ട് പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നാല് പേരും രജിസ്റ്റർ ചെയ്തു. കൂടുതല്‍ പേരെ പദ്ധതിയുടെ ഭാഗമാക്കാനുള്ള ബോധവത്കരണ പരിപാടികളും പുരോഗമിക്കുകയാണ്. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ പി.എം. അക്ബര്‍ തങ്ങള്‍ അപേക്ഷകള്‍ സ്വീകരിച്ച് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം.ടി. അലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി, സി.ഡി.എഎസ് പ്രസിഡന്റ് ബിന്ദു, പ്രേരക് പി. സുമതി, കൊടക്കാടന്‍ ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. പടം: me kdy 3 saksharatha: സാക്ഷരത മിഷൻ തുല്യത കോഴ്സിലേക്കുള്ള രജിസ്‌ട്രേഷന്‍ പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ പി.എം. അക്ബര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
