Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:49 AM IST Updated On
date_range 3 Feb 2022 5:49 AM ISTകുണ്ടംചോല ജല സംരക്ഷണ പദ്ധതി സമര്‍പ്പണം ഇന്ന്
text_fieldsbookmark_border
കുണ്ടംചോല ജല സംരക്ഷണ പദ്ധതി സമര്‍പ്പണം ഇന്ന് കൊണ്ടോട്ടി: ശുദ്ധ ജല സംരക്ഷണത്തിന്റെ ഭാഗമായി കൊണ്ടോട്ടി നഗരസഭ സൗന്ദര്യവത്കരണം പൂര്‍ത്തിയാക്കിയ കുണ്ടംചോല പൊതുകുളം വ്യാഴാഴ്ച നാടിന് സമര്‍പ്പിക്കും. വാര്‍ഡ് 21ലെ പോത്തുവെട്ടിപ്പാറ ചെനക്കാപ്പറമ്പിലുള്ള പൊതുകുളം വിപുലീകരിച്ചാണ് സൗന്ദര്യവത്കരണം പൂര്‍ത്തിയാക്കിയത്. ജലാശയത്തില്‍ സുരക്ഷാ സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. നഗരസഭയുടെ വികസന ഫണ്ട് ഉപയോഗപ്പെടുത്തി ജലശക്തി ആഭിയാന്‍ പദ്ധതിയുടെ ഭാഗമായി മൂന്ന് ലക്ഷം രൂപ ചെലവിലായിരുന്നു ജലാശയ വിപുലീകരണം. വ്യാഴാഴ്ച വൈകുന്നേരം നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി ജലാശയം നാടിനു സമര്‍പ്പിക്കും. സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പടം me kdy 5 projetct: സൗന്ദര്യവത്കരണം പൂര്‍ത്തിയാക്കിയ കുണ്ടംചോല പൊതുകുളം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
