Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ചിറക്' സംഗമം

'ചിറക്' സംഗമം

text_fields
bookmark_border
കീഴുപറമ്പ്: ആവിഷ്കാര സ്വാതന്ത്ര്യം തടയുന്നത് ഫാഷിസവും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റവുമാണെന്നും മുസ്​ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ചിറക് യൂനിറ്റ് സംഗമം ചൂണ്ടിക്കാട്ടി. മുസ്​ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ്​ പ്രഫ. കെ.എ. നാസർ സംഗമം ഉദ്​ഘാടനം ചെയ്തു. കരുവാടൻ അലി അധ്യക്ഷത വഹിച്ചു. എ.എം. ഷാഫി പ്രമേയ വിശദീകരണം നടത്തി. മുതിർന്ന ലീഗ്​ പ്രവർത്തകനായ കെ.എ. ലത്തീഫ് പതാക ഉയർത്തി. മുതിർന്ന മുസ്​ലിം ലീഗ് പ്രവർത്തകരെയും, കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട പി.പി. റംല ബീഗം, വൈസ് പ്രസിഡന്‍റ്​ വൈ.സി. ആയിഷ എന്നിവരെയും ഗ്രാമപഞ്ചായത്ത് അംഗം പി.പി. തസ്​ലീന ഷബീർ ആദരിക്കുകയും ചെയ്തു. മുസ്​ലിം ലീഗ് പഞ്ചായത്ത് ജന. സെക്രട്ടറി കെ.സി.എ. ഷുക്കൂർ, മണ്ഡലം മുസ്​ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ്​ എം.സി. ഹാരിസ്, മുസ്​ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. ഷബീർ ബാബു, ജനറൽ സെക്രട്ടറി വാഹിദ് എടപ്പറ്റ, ട്രഷറർ കെ. കമറുൽ ഇസ്​ലാം, കെ.വി. മഹബൂബ്, കെ.എം. ശിഹാബ്, കെ. നിസാർ കുറുമാടൻ, കെ. ഷഫീഖ്, റിഷാദ് കുനിയിൽ, എ. ശിഹാബ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story