Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 5:34 AM IST Updated On
date_range 29 Jan 2022 5:34 AM ISTഉന്നത വിദ്യാഭ്യാസ പരിഷ്കാര കമീഷൻ സിറ്റിങ് നടത്തണം -ജില്ല പഞ്ചായത്ത്
text_fieldsbookmark_border
മലപ്പുറം: ഉന്നത വിദ്യാഭ്യാസ രംഗത്ത് ജില്ല നേരിടുന്ന പ്രശ്നങ്ങളും അവസരങ്ങളുടെ അപര്യാപ്തതയും മനസ്സിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ പരിഷ്കാര കമീഷൻ സിറ്റിങ് സംഘടിപ്പിക്കണമെന്ന് ജില്ല പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല പരിഷ്‌കരിക്കുന്നതിനും വിദ്യാഭ്യാസ ഹബാക്കി മാറ്റുന്നതിനുമാണ് സർക്കാർ കമീഷനെ നിയോഗിച്ചത്. എന്നാല്‍, മലപ്പുറം അടക്കം മലബാറിലെ ആറ് ജില്ലകളില്‍ തിരുവനന്തപുരം, കൊച്ചി മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ അസമത്വം ഏറെയാണെന്നും ഈ സ്ഥിതി തുടരുന്നത് ജില്ല വീണ്ടും പിന്നോട്ടുപോകാന്‍ കാരണമാകുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ ജില്ലയില്‍ സിറ്റിങ് നടത്തി പ്രശ്‌നപരിഹാര മാര്‍ഗങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനും വിഷയം കമീഷന്‍റെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതിയിലേക്ക് നയിക്കാന്‍ ഇത് അനിവാര്യമാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. റൈഹാന കൂറുമാടന്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. കെ.ടി. അജ്മല്‍ പിന്താങ്ങി. പ്രമേയം ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഐകകേണ്ഠ്യന അംഗീകരിച്ചു. ജില്ല പഞ്ചായത്ത് റോഡുകൾക്ക് മുൻഗണന റോഡ് നവീകരണ പ്രവൃത്തികള്‍ക്ക് ഫണ്ട് അനുവദിക്കുമ്പോള്‍ പ്രഥമ പരിഗണന ജില്ല പഞ്ചായത്ത് റോഡുകള്‍ക്ക് നൽകാൻ യോഗം തീരുമാനിച്ചു. 32 ഡിവിഷനുകളിലെയും ജില്ല പഞ്ചായത്ത് റോഡുകള്‍ക്കായിരിക്കും ഫണ്ട് ആദ്യം വിനിയോഗിക്കുക. ഗ്രാമപഞ്ചായത്ത് റോഡുകളില്‍ ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കുന്ന കാര്യം ഇതിന് ശേഷം പരിഗണിക്കും. ഗ്രാമപഞ്ചായത്തുകള്‍ റോഡ് വികസന സമയത്ത് അവരുടെ റോഡുകള്‍ക്ക് മാത്രമേ മുന്‍ഗണന നല്‍കാറുള്ളൂ. ഇക്കാരണത്താല്‍ ജില്ല പഞ്ചായത്തിന്റെ റോഡുകള്‍ പലതും അറ്റകുറ്റപ്പണി നടക്കാതെ തകരുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് റോഡുകള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള തീരുമാനം. റോഡുകള്‍ മാതൃക തലത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബി.എം.ബി.സിയിലായിരിക്കും ജില്ല പഞ്ചായത്ത് റോഡുകള്‍ ഇനി നവീകരിക്കുക. ഭിന്നശേഷിക്കാർക്ക് ഇലക്‌ട്രിക് വീൽചെയർ വീടുകളില്‍ കഴിയുന്ന ഭിന്നശേഷിക്കാര്‍ക്ക് ഇലക്‌ട്രിക് വീല്‍ചെയര്‍ നല്‍കുന്ന പദ്ധതി നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ത്ത് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തും. നേരത്തേ ഭിന്നശേഷിക്കാര്‍ക്ക് മുചക്ര വാഹനം വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കിയിരുന്നു. ഇതിന് പുറമെയാണ് വീല്‍ ചെയര്‍ വിതരണം. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഫീഖ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ ഇസ്മായില്‍ മൂത്തേടം, സ്ഥിരംസമിതി അധ്യക്ഷരായ ആലിപ്പറ്റ ജമീല, വി.എ. കരീം, സറീന ഹസീബ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story