Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2021 5:40 AM IST Updated On
date_range 6 Feb 2021 5:40 AM ISTപി.വി. അൻവറിനെ വിട്ടുതരൂ; ഘാന പ്രസിഡൻറിെൻറ ഫേസ്ബുക്ക് പേജിൽ േകാൺഗ്രസ് പ്രവർത്തകർ
text_fieldsbookmark_border
പി.വി. അൻവറിനെ വിട്ടുതരൂ; ഘാന പ്രസിഡൻറിൻെറ ഫേസ്ബുക്ക് പേജിൽ േകാൺഗ്രസ് പ്രവർത്തകർ മലപ്പുറം: പി.വി. അൻവർ എം.എൽ.എയെ വിട്ടുതരണമെന്ന് ഘാന പ്രസിഡൻറിൻെറ ഫേസ്ബുക്ക് പേജിൽ േകാൺഗ്രസ് പ്രവർത്തകർ. ഘാനയുടെ പ്രസിഡൻറ് നാന അഡോ ഡാൻേങ്ക്വ അകുഫോ അഡ്ഡോയുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അൻവർ എം.എൽ.എയെ വിട്ടുതരണമെന്ന കമൻറുമായി േകാൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്. രണ്ട് ദിവസം മുമ്പിട്ട ഒരു പോസ്റ്റിലാണ് കോൺഗ്രസുകാർ കൂട്ടത്തോടെ കമൻറുമായി എത്തിയത്. അൻവറിനെ കാണാനില്ലെന്ന് ഒരാഴ്ച മുമ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിലമ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് പുതിയ കമൻറ് യുദ്ധം. മലയാളത്തിലാണ് കൂടുതൽ കമൻറുകളും. ചിലർ ഇംഗ്ലീഷിലും ഇട്ടിട്ടുണ്ട്. ഞങ്ങളുടെ അൻവർ എം.എൽ.എയെ വിട്ടുതരൂ, തോളിൽ ചളി പുരണ്ട് തോർത്തിട്ടയാൾ അങ്ങോട്ട് വന്നിരുന്നു. അയാളെ വിട്ടുതരണം, ഇനിയൊരു യുദ്ധം അൻവറിന് വേണ്ടിയുള്ളതാകും, ജപ്പാനിൽ നിന്നും കാർമേഘം എത്തിക്കാൻ ആകെയുള്ള ഒരാളാണ് അദ്ദേഹം, രണ്ടടി കൊടുത്തിെട്ടങ്കിലും തുറന്ന് വിടൂ...ഇങ്ങനെയാണ് കമൻറുകൾ. ആയിരത്തഞ്ഞൂറോളം കമൻറുകളാണ് പോസ്റ്റിന് വന്നിരിക്കുന്നത്. ഇതിൽ ഭൂരിപക്ഷവും മലയാളികളുടെതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story