Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2021 5:34 AM IST Updated On
date_range 28 Jan 2021 5:34 AM ISTഅജൈവ മാലിന്യ പരിപാലനരംഗത്ത് മാതൃകയായി കീഴാറ്റൂർ
text_fieldsbookmark_border
-------------------- അജൈവ മാലിന്യപരിപാലനരംഗത്ത് മാതൃകയായി കീഴാറ്റൂർ കീഴാറ്റൂർ: അജൈവ മാലിന്യപരിപാലനരംഗത്ത് കീഴാറ്റൂർ പഞ്ചായത്ത് മാതൃകയാകുന്നു. 2019 ആഗസ്റ്റ് മുതൽ തുടങ്ങിയ പദ്ധതിയിൽ നിലവിൽ വാർഡുകളിൽനിന്ന് ശരാശരി 1500 കിലോ അജൈവ മാലിന്യം ശേഖരിക്കുന്നുണ്ട്. 2020 ജനുവരി മുതൽ മാലിന്യശേഖരണം ആരംഭിച്ച ഹരിത കർമസേന ശരാശരി 9800 രൂപ യൂസർ ഫീസിനത്തിൽ പ്രതിമാസ വരുമാനം നേടുന്നു. 19 വാർഡുകളുള്ള പഞ്ചായത്തിലെ 66 ശതമാനം വീടുകളും ഹരിതകർമ സേനയുമായി സഹകരിക്കുന്നുണ്ട്. 12 അംഗങ്ങളുള്ള കർമസേന രണ്ട് മാസം കൂടുമ്പോഴാണ് ഒരു വാർഡിൽനിന്ന് മാലിന്യം ശേഖരിക്കുന്നത്. സേനയെ രണ്ട് പേരുള്ള ഗ്രൂപ്പാക്കി തിരിക്കുകയും ഒാരോ ഗ്രൂപ്പിനും മൂന്ന് വാർഡിൻെറ ചുമതലയും നൽകിയിട്ടുണ്ട്. ഇതുവരെ 220 ടൺ പുനരുപയോഗ യോഗ്യമല്ലാത്ത മാലിന്യങ്ങളാണ് ശേഖരിച്ചത്. 2600ഓളം തൊഴിൽ ദിനങ്ങളാണ് ഇതുവഴി സൃഷ്ടിച്ചത്. ഹരിതമിഷൻ പദ്ധതിയിൽ കീഴാറ്റൂർ പഞ്ചായത്ത് ബ്ലോക്കിൽ ഒന്നാമത് കീഴാറ്റൂർ: ഹരിതകേരള മിഷൻെറ ഭാഗമായി കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് ഹരിത ഓഫിസ് പ്രഖ്യാപനവും പഞ്ചായത്തിലെ സ്ഥാപനങ്ങൾക്കുള്ള ഹരിത സർട്ടിഫിക്കറ്റ് വിതരണവും അഡ്വ. എം. ഉമ്മർ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ പാഴ്വസ്തുക്കൾ വിറ്റ് ലഭിച്ച തുക ഹരിത കർമസേനക്ക് വിതരണം ചെയ്തു. പഞ്ചായത്തിലെ എൽ.പി, യു.പി സ്കൂളുകൾക്കും മറ്റ് ഗവ. ഓഫിസുകൾക്കും വേസ്റ്റ് ബിന്നുകളും വിതരണം ചെയ്തു. ശുചിത്വ മിഷൻെറ ഭാഗമായി പെരിന്തൽമണ്ണ ബ്ലോക്കിൽ നടത്തിയ പരിശോധനയിൽ പ്രഥമസ്ഥാനവും ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പത്ത് പഞ്ചായത്തുകളിൽ ഒന്നും കീഴാറ്റൂരാണ്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജമീല ചാലിയതൊടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എൻ. മുഹമ്മദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ. ഷറഫുദ്ദീൻ, പി.കെ. സഫ്ന, എൻ.കെ. ബഷീർ, ഉണ്ണികൃഷ്ണൻ, അനൂപ്, എൻ.കെ. താഹിറ, ജയരാജ് എന്നിവർ സംസാരിച്ചു. പടം kizhattur haritha panchayath കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് ഹരിത ഓഫിസ് പ്രഖ്യാപനം അഡ്വ. എം. ഉമ്മർ എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story