Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓൺലൈൻ വായ്‌പ കെണിയിൽ...

ഓൺലൈൻ വായ്‌പ കെണിയിൽ പണം നഷ്​ടപ്പെട്ടതായി പരാതി

text_fields
bookmark_border
* 30 ആപ്പുകളില്‍ നിന്നായി രണ്ട് ലക്ഷം രൂപയോളം വായ്പയെടുപ്പിച്ചു * പരാതി നൽകിയത്​ ഫോട്ടോകള്‍ മോശമായി ചിത്രീകരിച്ച് പലർക്കും അയച്ചതോടെ പെരിന്തല്‍മണ്ണ: ഓണ്‍ലൈന്‍ മൊബൈല്‍ ആപ്പുകളിലൂടെ വായ്പയെടുത്ത് പണം നഷ്​ടമായ യുവാക്കൾ പൊലീസിൽ​ പരാതി നൽകി. ആലിപ്പറമ്പിലെ മണലായ, പള്ളിമുക്ക് സ്വദേശികളാണ് പെരിന്തല്‍മണ്ണ പൊലീസിന്​ പരാതി നല്‍കിയത്. 24 വയസ്സുകാരായ ഇരുവർക്കും വ്യത്യസ്ത കേസുകളിൽ ഉള്‍പ്പെട്ടാണ്​ പണം നഷ്​ടമായത്​. കഴിഞ്ഞ ജൂലൈയിലാണ്​ തട്ടിപ്പി​ൻെറ തുടക്കം. 90 ദിവസത്തെ കാലാവധിയില്‍ വായ്​പ ലഭിക്കുമെന്നും റിസര്‍വ് ബാങ്ക് അംഗീകൃത ആപ്പ് ആണെന്നും പറഞ്ഞ് മൊബൈല്‍ ഫോണിൽ ലിങ്ക് വന്നു. അതില്‍ പറഞ്ഞപ്രകാരം 5000 രൂപ വായ്പയെടുത്തു. തിരിച്ചടവ് കാലാവധി ഏഴ് ദിവസമായി ചുരുങ്ങുകയും നാല് ദിവസം കഴിഞ്ഞപ്പോള്‍ തിരിച്ചടക്കാന്‍ നിർബന്ധിച്ചു വിളി വരികയും ചെയ്​തു. ഉടൻ അടച്ചില്ലെങ്കില്‍ ഗാലറിയിലെ ഫോട്ടോയെടുത്ത് മറ്റ് ഗ്രൂപ്പിലേക്ക് അയക്കുമെന്നും കോണ്‍ടാക്ട് ലിസ്​റ്റിലുള്ളവര്‍ക്ക് തട്ടിപ്പുകാരാണെന്ന് പറഞ്ഞ്​ മെസേജ് അയക്കുമെന്നും ഭീഷണിപ്പെടുത്തി. പണമടക്കാന്‍ നിവൃത്തിയില്ലെന്ന് പറഞ്ഞപ്പോള്‍ അവരുടെ തന്നെ രണ്ട് ആപ്പുകള്‍ ഉണ്ടെന്നും അതില്‍നിന്ന്​ വായ്​​പയെടുത്ത് ഇത് ക്ലോസ് ചെയ്യാനും പറഞ്ഞു. ആ രണ്ട് ആപ്പുകളില്‍ നിന്നും 5000 രൂപ വായ്​പ എടുത്തപ്പോള്‍ അക്കൗണ്ടില്‍ 3700 രൂപ വീതമാണ് കിട്ടിയത്. മൂന്നുദിവസം കഴിഞ്ഞപ്പോള്‍ 10,200 രൂപയുടെ വായ്​പ അടയ്​ക്കണമെന്ന് ആവ​ശ്യപ്പെട്ട്​ വിളിവന്നു. വേറെ ആപ്പില്‍ നിന്ന്​ ലോണെടുക്കാന്‍ നിര്‍ദേശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റ് നാല് ആപ്പുകളില്‍ നിന്നായി 20,000 രൂപ കൂടി വായ്​പ എടുത്തു. ഇത്തരത്തില്‍ 30 ആപ്പുകളില്‍ നിന്നായി രണ്ട് ലക്ഷം രൂപയോളം ഭീഷണിപ്പെടുത്തി വായ്പയെടുപ്പിച്ചു. രജിസ്​റ്റേർഡ്​ കമ്പനികള്‍ അല്ലെന്ന് മനസിലാക്കി​യതോടെ ഒടുവില്‍ ഗ്രാമീൺ ബാങ്കില്‍നിന്ന്​ വായ്​പ എടുത്ത് ഇത് തിരിച്ചടച്ചു. അതേസമയം, അടയ്​ക്കാന്‍ വൈകിയതിനാല്‍ ഫോട്ടോകള്‍ ഗാലറിയില്‍ നിന്നും മറ്റുമെടുത്ത് മോശമായി ചിത്രീകരിച്ച് കോണ്‍ടാക്ട് ലിസ്​റ്റ്​ ഹാക്ക് ചെയ്ത് പലർക്കും അയച്ചുകൊടുത്തു. ഇതോടെയാണ് യുവാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story