Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right​വാളയാർ:...

​വാളയാർ: രണ്ടാഴ്​ചക്കകം കോടതിയെ സമീപിക്കുമെന്ന്​ ജോൺ പ്രവീണി​െൻറ അമ്മ

text_fields
bookmark_border
​വാളയാർ: രണ്ടാഴ്​ചക്കകം കോടതിയെ സമീപിക്കുമെന്ന്​ ജോൺ പ്രവീണി​ൻെറ അമ്മ വാളയാർ: വാളയാറിൽ പൊലീസ്​ മർദനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ജോൺ പ്രവീണി​ൻെറ അമ്മയും നീതിക്കായി കോടതിയിലേക്ക്. അഭിഭാഷക സഹായമടക്കം തീർച്ചപ്പെടുത്തിയശേഷം രണ്ടാഴ്​ചക്കകം കോടതിയെ സമീപിക്കുമെന്ന്​ പ്രവീണി​ൻെറ അമ്മ എലിസബത്ത്​ റാണി 'മാധ്യമ'ത്തോട്​ പറഞ്ഞു. വാളയാർ പെൺകുട്ടികളുടെ കേസ് പുനർവിചാരണ ചെയ്യാൻ ഹൈകോടതി ഉത്തരവ് വന്നതോടെ ത​ൻെറ മകനും നീതികിട്ടുമെന്നാണ്​​ പ്രതീക്ഷയെന്നും എലിസബത്ത്​ പറഞ്ഞു. എലിസബത്ത്​ റാണിയുടെ രണ്ട്​ ആൺമക്കളിൽ മൂത്തയാളായിരുന്നു പ്രവീൺ. വാളയാർ പീഡനക്കേസിലെ മുഖ്യപ്രതിയുടെ സുഹൃത്തായതിനാൽ മൂന്നുതവണ പ്രവീണിനെ പൊലീസ്​ സ്​റ്റേഷനിലേക്ക്​ വിളിച്ചുവരുത്തി ചോദ്യം ചെയ്​തിരുന്നു. ചോദ്യം​െചയ്യലിൽ മനംനൊന്താണ്​ താൻ ആത്​മഹത്യചെയ്യുന്നതെന്നും കേസിൽ പങ്കില്ലെന്നും എഴുതി​െവച്ച ശേഷം ആത്​മഹത്യചെയ്യുകയായിരുന്നു. ചോദ്യംചെയ്യാൻ മകനെ വീട്ടിൽനിന്ന്​ പൊലീസ്​ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. മകനെ കാണാതായതിനെ തുടർന്ന് കസബ സി.ഐ ഓഫിസിലെത്തി അന്വേഷിച്ചെങ്കിലും ഇവിടെയില്ല എന്ന മറുപടിയാണ്​ കിട്ടിയത്. പ്രവീണി​ൻെറ ചെരിപ്പ് ഓഫിസിന്​ മുന്നിൽ കണ്ടതിനെത്തുടർന്ന് താൻ വീണ്ടും കരഞ്ഞ്​ അന്വേഷിച്ചപ്പോഴാണ്​ വിട്ടയച്ചത്. ശരീരം മുഴുവൻ മർദനമേറ്റ പരിക്കുകളുമായാണ് മകൻ വീട്ടിലെത്തിയതെന്നും എലിസബത്ത്​ നിറകണ്ണുകളോടെ ഒാർത്തെടുക്കുന്നു. വീണ്ടും സ്​റ്റേഷനിൽ എത്തണമെന്ന്​ പൊലീസ്​ നിർദേശിച്ചതോടെ പ്രതിയാക്കുമെന്ന്​ ഭയന്ന്​ മകൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അവർ​ പറഞ്ഞു. മരണം നടന്ന അന്നോ, പിന്നീടോ പൊലീസ് വീട്ടിലെത്തുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. ഏക ആശ്രയമായ മകൻ മരിച്ചതോടെ കുടുംബത്തി​ൻെറ വരുമാനം നിലച്ചു. നിലവിൽ തൊഴിലുറപ്പ് ജോലിക്കും പാടത്ത് കൂലിപ്പണിക്കും പോയാണ് എലിസബത്ത്​ റാണിയും ഭർത്താവും കുടുംബം പുലർത്തുന്നത്. കോടതിൽ പോകാനോ കേസുമായി മുന്നോട്ടു പോകാനോ ഉള്ള സാമ്പത്തികം ഇല്ലാത്തതിനാൽ ഇതുവരെയും കേസ്​ കൊടുക്കാൻ സാധിച്ചില്ല. വാളയാർ പെൺകുട്ടികളുടെ മരണത്തിൽ പുനർവിചാരണക്ക് കോടതി ഉത്തരവ്​ വന്നതോടെ ത​ൻെറ മകനും നീതി കിട്ടുമെന്ന പ്രത്യാശയിലാണ്​ ഈ അമ്മ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story