Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅയൽവാസിയുടെ കുത്തേറ്റ്...

അയൽവാസിയുടെ കുത്തേറ്റ് മധ്യവയസ്​കൻ മരിച്ചു

text_fields
bookmark_border
തൃപ്രയാർ: വഴക്ക്​ കേട്ട് അന്വേഷിക്കാൻ പോയയാൾ അയൽവാസിയുടെ കുത്തേറ്റ് മരിച്ചു. ഏങ്ങണ്ടിയൂർ ആശാൻ റോഡ് വലാപുരയ്ക്കൽ അപ്പുവി​ൻെറ മകൻ ജോഷിയാണ്​ (51) കൊല്ലപ്പെട്ടത്. വലപ്പാട് കോതകുളം പടിഞ്ഞാറ് ഇല്ലിക്കുഴിയിൽ വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം. സംഭവത്തെ തുടർന്ന്​ ഒളിവിൽ പോയ പുതുവീട്ടിൽ സനതിനെ പൊലീസ് തെരയുന്നു. സുഖമില്ലാത്ത ഭാര്യയുടെ വിവരം അറിയാനായി ജോഷി ഭാര്യവീട്ടിൽ എത്തിയതായിരുന്നു. ഈസമയം സനതി​ൻെറ വീട്ടിൽ വഴക്കു കേട്ട് അന്വേഷിക്കാൻ പോയി. കാര്യം തിരക്കിയ ജോഷിയെ സനത് കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി ലഹരിക്ക് അടിമയാണെന്നും നിരവധി കേസുകൾ ഇയാൾക്കെതിരെ ഉണ്ടെന്നും പൊലീസ് പറഞ്ഞു. മരിച്ച ജോഷിയുടെ ഭാര്യ ബിന്ദു. മക്കൾ: ഹരി, ഹരിത.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story