Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രീമെട്രിക്...

പ്രീമെട്രിക് സ്കോളര്‍ഷിപ്: പുതിയ സര്‍ക്കുലര്‍ വിനയാകുന്നു

text_fields
bookmark_border
എടക്കര (മലപ്പുറം): പ്രീ െമട്രിക് സ്കോളര്‍ഷിപ് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പി​ൻെറ പുതിയതീരുമാനം അപേക്ഷകരായ വിദ്യാര്‍ഥികളെ വലക്കുന്നു. അപേക്ഷ നല്‍കുന്ന വിദ്യാര്‍ഥികള്‍ വരുമാന സര്‍ട്ടിഫിക്കറ്റുകൂടി അപേക്ഷയില്‍ ഉള്‍പ്പെടുത്തണമെന്ന പുതിയ ഉത്തരവാണ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിനയായി മാറിയത്. ഡിസംബര്‍ 31നായിരുന്നു പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. മിക്ക വിദ്യാര്‍ഥികളും ഈ തീയതിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, അപേക്ഷയില്‍ വരുമാന സര്‍ട്ടിഫിക്കറ്റുകൂടി ചേര്‍ക്കണമെന്ന് 31ന് ശേഷം സര്‍ക്കുലര്‍ ഇറങ്ങി. അതിനാൽ, നേരത്തെ വിദ്യാര്‍ഥികള്‍ അപേക്ഷയില്‍ കാണിച്ച വരുമാനവും പിന്നീട് വില്ലേജ് ഓഫിസില്‍നിന്ന്​ ലഭിച്ച സര്‍ട്ടിഫിക്കറ്റിലെ വരുമാനവും തമ്മില്‍ അന്തരമുണ്ടായി. ഇക്കാരണത്താല്‍ മുമ്പ് നല്‍കിയ അപേക്ഷ ഡിഫക്ട് ചെയ്തെങ്കില്‍ മാത്രമേ പുതിയ വരുമാനം ചേര്‍ത്ത് എഡിറ്റ് ചെയ്ത് വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍, ഡിഫക്ട് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ വെബ്​സൈറ്റില്‍ ഇല്ലത്തതാണ് വിദ്യാര്‍ഥികളെ വലക്കുന്നത്. കേവലം 1000 രൂപയുടെ സ്കോളര്‍ഷിപ്പിന് വേണ്ടി സ്കൂളുകളിലും അക്ഷയകേന്ദ്രങ്ങളിലും വി​ല്ലേജ് ഓഫിസുകളിലും കയറിയിറങ്ങി രക്ഷിതാക്കളും വിദ്യാര്‍ഥികളും വലഞ്ഞിരിക്കുകയാണ്. സ്കോളര്‍ഷിപ്പി​ൻെറ ഈ വെബ്​സൈറ്റില്‍ ഡിഫക്ട് ഓപ്ഷന്‍ ഇല്ലാത്തതിനാല്‍ അധ്യാപകരും അക്ഷയ സൻെററുകളും നിസ്സഹായരാണ്. പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 15 ആണ്. പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടാകണമെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story