Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജലജീവൻ മിഷൻ വഴി...

ജലജീവൻ മിഷൻ വഴി ജലവിതരണം വേഗത്തിലാക്കും

text_fields
bookmark_border
കൊളത്തൂർ: ജലജീവന്‍ മിഷന്‍ പദ്ധതിപ്രകാരം പഞ്ചായത്തുകളില്‍ കുടിവെള്ളം നല്‍കുന്ന നടപടി വേഗത്തിലാക്കാൻ മുർക്കനാട് ജലപദ്ധതി അവലോകനയോഗത്തില്‍ തീരുമാനം. ജലജീവൻ മിഷൻ പദ്ധതിയിൽ കണക്​ഷൻ നൽകുന്നതിന് ഗുണഭോക്താക്കളുടെ കണക്​ഷൻ ചെലവി​ൻെറ 10 ശതമാനം നൽകുന്നത് പഞ്ചായത്ത്തല സമിതി വഴിയായിരിക്കും. മൂർക്കനാട്, കറുവ, പുഴക്കാട്ടിരി, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, മങ്കട പഞ്ചായത്തുകളിലാണ് പദ്ധതിവഴി വെള്ളമെത്തുന്നത്. മങ്കട പഞ്ചായത്തിലേക്ക് കണക്​ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കും. യോഗത്തിൽ ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എ. കരീം, പഞ്ചായത്ത് പ്രസിഡൻറുമാരായ നസീറ മോൾ പാലപ്ര, ചക്കച്ചൻ ഉമ്മുകുല്‍സു, അഡ്വ. കെ. അസ്ഗറലി, സഈദ ടീച്ചര്‍, എന്‍.കെ. ഹുസൈന്‍, രശ്മി, വൈസ് പ്രസിഡൻറുമാരായ ഷബീര്‍ കറുമുക്കില്‍, മുഹമ്മദ് റഫീഖ്, ജില്ല പഞ്ചായത്തംഗങ്ങളായ ടി.പി. ഹാരിസ്, ഷഹര്‍ബാനു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജാഫര്‍ വെള്ളേക്കാട്ട്, കെ.പി. അസ്മാബി, വാട്ടര്‍ അതോറിറ്റി അസി. എക്‌സി. എൻജിനീയർ സന്തോഷ്‌കുമാര്‍, ഷിഹ സുധ, ടി. രതീഷ്, പി.ബി. പ്രവീണ്‍, അബ്​ദുല്‍ ഷുക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story