Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:34 AM IST Updated On
date_range 6 Jan 2021 5:34 AM ISTചെറുകര - ചീരട്ടാമല റോഡ് തകർന്നു
text_fieldsbookmark_border
പുലാമന്തോൾ: ചെറുകരയിൽനിന്ന് ചീരട്ടാമലയിലേക്ക് പോവുന്ന റോഡ് തകർന്ന് ഗതാഗതം ദുസ്സഹമായി. മൂന്ന് വർഷം മുമ്പ് രണ്ട് കോടി ചെലവഴിച്ച് ടാറിങ് ചെയ്ത റോഡാണ് തകർന്ന് ഗതാഗതയോഗ്യമല്ലാതായത്. ചെറുകരയിൽ നിന്ന് ചീരട്ടാമലയിലെ പുളിങ്കാവ്-പരിയാപുരം റോഡിൽ ചെന്നു മുട്ടുന്ന 4.700 കിലോമീറ്റർ റോഡിൽ ടാർ മുഴുവനും അടർന്നു കല്ലുകൾ പൊങ്ങി നിൽക്കുന്ന അവസ്ഥയാണ്. ഹെയർ പിൻ വളവുകളും കയറ്റിറക്കവും കൂടാതെ വീതി കുറഞ്ഞതുമായ ഈ റോഡിലൂടെ ചെറു വാഹനങ്ങളിലൂടെയുള്ള യാത്ര അപകടങ്ങളും വരുത്തിവെക്കുന്നുണ്ട്. ചീരട്ടാമലയിൽ പ്രവർത്തിക്കുന്ന വൻകിട കരിങ്കൽ ക്വാറികളിൽനിന്നും രാപ്പകൽ ഭേദമില്ലാതെ അമിതഭാരം വഹിച്ചുള്ള ടിപ്പർ വാഹനങ്ങളുടെ സഞ്ചാരമാണ് റോഡ് തകർച്ചക്ക് കാരണമാവുന്നത്. Photo: mc Road paada thakarnnu ചെറുകര - ചീരട്ടാമല റോഡ് പാടെ തകർന്ന നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story