Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാട്ടര്‍ അതോറിറ്റി...

വാട്ടര്‍ അതോറിറ്റി ജലവിതരണം യോഗം ചേര്‍ന്നു

text_fields
bookmark_border
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിൽ വാട്ടര്‍ അതോറിറ്റി ജലവിതരണം കാര്യക്ഷമമാക്കാൻ മുനിസിപ്പൽ ചെയര്‍മാൻ കെ.പി. മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗം പരിപാടികൾ ആവിഷ്‌കരിച്ചു. ലൈനുകളിൽ വെള്ളം പാഴായിപ്പോകുന്നത് ഉടന്‍ പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. ഈ മാസം മുതല്‍ മേയ് വരെ വാട്ടര്‍ അതോറിറ്റി ജീവനക്കാൾക്ക്​ അധിക ഷിഫ്റ്റ് നല്‍കി ജല വിതരണം കാര്യക്ഷമമാക്കണമെന്ന് ചെയര്‍മാന്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ ഡ്യൂട്ടി ഷിഫ്റ്റ് അപര്യാപ്തമാണ്. വൈദ്യുതി ഇടക്കിടെ പോകുന്നതുകൂടിയായതിനാല്‍ ജല വിതരണം മുടങ്ങുകയാണ്. നഗരസഭയുടെ വിവിധ കുടിവെള്ള പദ്ധതികള്‍ വേഗത്തിലാക്കാനും തീരുമാനിച്ചു. കല്ലക്കയം പദ്ധതി സംബന്ധിച്ച് എം.എല്‍.എയുടെ അധ്യക്ഷതയില്‍ പ്രോജക്ടുതല യോഗം ചേരാനും തീരുമാനിച്ചു. വൈസ് ചെയര്‍പേഴ്‌സൻ സി.പി. സുഹ്‌റാബി, സി.പി. ഇസ്മായില്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, സെക്രട്ടറി ഇ. നാസിം, വാട്ടര്‍ അതോറിറ്റി അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അബ്ബാസ്, എ.ഇ. മൊയ്തീന്‍, ഓവര്‍സിയർ രമ്യ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story