Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:33 AM IST Updated On
date_range 6 Jan 2021 5:33 AM ISTപഞ്ചായത്ത് തല വായനമത്സരം
text_fieldsbookmark_border
പഞ്ചായത്ത്തല വായനമത്സരം കാരാട്: വാഴയൂർ പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ എൽ.പി, യു.പി വിദ്യാർഥികൾക്കായി ലൈബ്രറി കൗൺസിൽ പഞ്ചായത്ത്തല വായനമത്സരം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ടി.പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ലൈബ്രറി ഭാരവാഹികളായ അഞ്ചുപേർക്കും കൊണ്ടോട്ടി ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി. മോഹൻദാസൻ ഉപഹാരങ്ങൾ നൽകി. കെ.എം. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. മെംബർമാരായ എം. വാസുദേവൻ, പി.കെ. ബാലകൃഷ്ണൻ, വിനോദ് കുമാർ, ടി. ഷാജി, പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ചിത്രം: me reading competition പഞ്ചായത്ത്തല വായനമത്സര വിജയികൾക്ക് പ്രസിഡൻറ് ടി.പി. വാസുദേവൻ ഉപഹാരം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story