Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:33 AM IST Updated On
date_range 6 Jan 2021 5:33 AM ISTപ്ലാസ്റ്റിക് നഗരമായി കോട്ടക്കൽ, നിരോധനത്തിന് പുല്ലുവില ---------------- വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന
text_fieldsbookmark_border
പ്ലാസ്റ്റിക് നഗരമായി കോട്ടക്കൽ; നിരോധനത്തിന് പുല്ലുവില ---------------- വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന കോട്ടക്കൽ: കോവിഡ് ഇളവുകളെ തുടർന്ന് വ്യാപാര കേന്ദ്രങ്ങൾ തുറന്നുപ്രവർത്തിച്ചതോടെ പ്ലാസ്റ്റിക് നഗരമായി കോട്ടക്കൽ മാറി. ദിവസവും ഇത്തരം മാലിന്യങ്ങൾ പെറുക്കിയെടുക്കേണ്ട അവസ്ഥയിലാണ് ജീവനക്കാർ. പ്ലാസ്റ്റിക് ദുരിതം തീർത്തതോടെ നഗരസഭ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ആറ് കടകൾക്കെതിരെ നടപടിയെടുത്തു. പ്ലാസ്റ്റിക് ഗ്ലാസുകൾ, തെർമോകോൾ പ്ലെയിറ്റുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ചങ്കുവെട്ടി മുതൽ കോട്ടക്കൽ വരെ 20ഓളം സ്ഥാപനങ്ങളിലായിരുന്നു പരിശോധന. നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ് പിടിച്ചെടുത്തവയിൽ അധികവും. പതിനായിരം രൂപയാണ് പിഴ. കൂടുതൽ നടപടികൾക്കായി നഗരസഭ സെക്രട്ടറിക്ക് ബുധനാഴ്ച റിപ്പോർട്ട് സമർപ്പിക്കും. ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. ഹംസ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ.ആർ. രാജൻ, എ.ഒ. അനിരൂപ്, അശ്വതി എന്നിവർ നേതൃത്വം നൽകി. photo: mt kottakkal raid കോട്ടക്കലിൽ വ്യാപാര സ്ഥാപനങ്ങളിൽ നടന്ന റെയ്ഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story