Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:31 AM IST Updated On
date_range 6 Jan 2021 5:31 AM ISTജില്ല ആശുപത്രികളുടെ സ്ഥിതിയറിയാൻ ജില്ല പഞ്ചായത്ത് അധ്യക്ഷയുടെ സന്ദർശനം
text_fieldsbookmark_border
പെരിന്തതൽമണ്ണ: പെരിന്തൽമണ്ണ, തിരൂർ, നിലമ്പൂർ ജില്ല ആശുപത്രികളിൽ അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചും ജില്ല പഞ്ചായത്തിൻെറ ശ്രദ്ധയിൽ വരേണ്ട കാര്യങ്ങളെക്കുറിച്ചും അറിയാൻ ജില്ല പഞ്ചായത്ത് പ്രസിഡൻറിൻെറ നേതൃത്വത്തിൽ സന്ദർശനം തുടങ്ങി. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ഒരു വർഷത്തോളം മുമ്പ് എത്തിയ ഡയാലിസിസ് മെഷീനുകൾ സ്ഥാപിക്കാനാവശ്യമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും തയാറായിട്ടുണ്ട്. ഡയാലിസിസ് ടെക്നീഷ്യനും സ്റ്റാഫ് നഴ്സും ആവശ്യമായ നഴ്സിങ് അസിസ്റ്റൻറുമാരും വേണം. ഇതിനു മുമ്പായി ശുദ്ധവെള്ളമെത്തിക്കണം. ഇക്കാര്യങ്ങൾ ആശുപത്രി അധികൃതരുമായി ചർച്ച നടത്തി. ജീവനക്കാർക്ക് പുറമെ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കുള്ള മരുന്നുകളടങ്ങിയ കിറ്റുകളും വേണം. ഇവക്ക് ജില്ല പഞ്ചായത്ത് പ്രത്യേക പദ്ധതി വെച്ച് പണം കണ്ടെത്തണം. പ്രവർത്തി ആരംഭിച്ച രാമൻചാടി കുടിവെള്ള പദ്ധതിയിൽ ജില്ല ആശുപത്രിയിലേക്കും വെള്ളമെത്തിക്കാൻ വഴിതേടും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മയിൽ മുത്തേടംവും ജില്ല പഞ്ചായത്ത് അംഗങ്ങളും ഉണ്ടായിരുന്നു. പെയിൻ ആൻഡ് പാലിയേറ്റീവ് പ്രതിനിധികളും പങ്കെടുത്തു. പെരിന്തൽമണ്ണയിൽ എത്തിയ ഡയാലിസിസ് മെഷീനുകൾ സ്ഥാപിച്ച് രോഗികൾക്ക് ഉപയോഗപ്പെടുത്തുന്ന കാര്യമാണ് മുഖ്യമായും പരിശോധിച്ചതെന്നും ജില്ല പഞ്ചായത്തിൻെറ പദ്ധതി പ്രവർത്തനങ്ങളിൽ ഇക്കാര്യം മുഖ്യ പരിഗണനയോടെ ഉണ്ടാവുമെന്നും എം.കെ. റഫീഖ അറിയിച്ചു. വെള്ളിയാഴ്ച തിരൂരിലും അടുത്ത ആഴ്ച നിലമ്പൂരിലും ജില്ല ആശുപത്രികൾ സന്ദർശിക്കും. പ്രാഥമിക സന്ദർശനത്തിനു ശേഷം കൂടിയാലോചനയിലൂടെ അനിവാര്യമായി നടപ്പാക്കേണ്ട പദ്ധതികളും ആവശ്യങ്ങളും ചർച്ച ചെയ്യും. പടം. pmna jilla Ashupthri പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ, വൈസ് പ്രസിഡൻറ് ഇസ്മയിൽ മൂത്തേടം എന്നിവർ സന്ദർശിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story