Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:31 AM IST Updated On
date_range 6 Jan 2021 5:31 AM ISTഫിഖ്ഹ് ഗ്രന്ഥരചന മത്സരം
text_fieldsbookmark_border
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി കുല്ലിയ്യ ഓഫ് ശരീഅ സംസ്ഥാനതലത്തില്‍ കര്‍മശാസ്ത്ര സംബന്ധിയായ ഗ്രന്ഥരചന മത്സരം സംഘടിപ്പിക്കുന്നു. 'ആധുനിക സാമ്പത്തിക ഇടപാടുകള്‍' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം. മത്സരത്തില്‍ വിജയിയായി പ്രഖ്യാപിക്കപ്പെടുന്ന ഗ്രന്ഥകര്‍ത്താവിന് സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ ഉസ്താദിൻെറ പേരിലുള്ള പുരസ്‌കാരഫലകവും 25,000 രൂപയും സമ്മാനിക്കും. 2021 ജൂലൈ 31ന് മുമ്പ് ടൈപ് ചെയ്‌തോ വൃത്തിയുള്ള കൈയക്ഷരത്തില്‍ എഴുതിയോ ആണ് കൃതികള്‍ സമര്‍പ്പിക്കേണ്ടത്. 100 പേജില്‍ കുറയാത്ത, വിഷയസംബന്ധിയായ ആധികാരികവും വസ്തുനിഷ്ഠവുമായ പഠനങ്ങള്‍ മാത്രമേ മൂല്യനിര്‍ണയത്തിനായി പരിഗണിക്കുകയുള്ളൂ. ജൂറികള്‍ തെരഞ്ഞെടുക്കുന്ന മികവുറ്റ കൃതികള്‍ കുല്ലിയ്യയുടെ കീഴില്‍ പ്രസിദ്ധീകരിക്കും. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ https://forms.gle/oc2i2Rgia5dpS4u88 എന്ന ഗൂഗിള്‍ ഫോം ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്താണ് മത്സരത്തില്‍ പെങ്കടുക്കേണ്ടത്. ഫോൺ: 8943002386, 9567279548. വെബ്സൈറ്റ്: www.dhiu.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story