Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:30 AM IST Updated On
date_range 6 Jan 2021 5:30 AM ISTകരിപ്പൂരിൽ വലിയ വിമാനം: സുരക്ഷ വിലയിരുത്തൽ തൃപ്തികരം
text_fieldsbookmark_border
* വിമാനക്കമ്പനികൾക്ക് പുതിയ എസ്.ഒ.പി സമർപ്പിക്കാൻ നിർദേശം കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ സുരക്ഷ വിലയിരുത്തൽ (സേഫ്റ്റി അസസ്മൻെറ്) തൃപ്തികരം. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനാണ് കരിപ്പൂരിൽ യോഗംചേർന്നത്. വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനക്കമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് സുരക്ഷാനടപടി വിലയിരുത്തിയത്. എയർ ഇന്ത്യ, സൗദി എയർലൈൻസ്, എമിറേറ്റ്സ്, ഖത്തർ എയർവേസ് പ്രതിനിധികൾ ഒാൺലൈനായി യോഗത്തിൽ സംബന്ധിച്ചു. എത്ര നോട്ടിക്കൽ മൈൽ വേഗത്തിൽ ടെയ്ൽ വിൻഡിൽ ലാൻഡ് ചെയ്യാൻ പറ്റും, ഒാേട്ടാമാറ്റിക് ബ്രേക്കിങ് സംവിധാനം ഉപയോഗിച്ച് ലാൻഡ് ചെയ്യാനാവശ്യമായ റൺവേ നീളം തുടങ്ങിയവ ഉൾപ്പെടുത്തി പുതിയ സ്റ്റാൻഡേർഡ് ഒാപറേറ്റിങ് പ്രൊസീഡ്യർ (എസ്.ഒ.പി) സമർപ്പിക്കാൻ യോഗത്തിൽ വിമാനക്കമ്പനികൾക്ക് നിർദേശം നൽകി. വലിയ വിമാനങ്ങൾക്ക് ഉൾപ്പെടെ സർവിസ് നടത്താനാവശ്യമായ എല്ലാ സുരക്ഷയും കരിപ്പൂരിൽ തയാറാണെന്ന് അതോറിറ്റി വിമാനക്കമ്പനി പ്രതിനിധികളെ അറിയിച്ചു. സുരക്ഷ വിലയിരുത്തൽ റിപ്പോർട്ടും വിമാനക്കമ്പനികളുടെ എസ്.ഒ.പിയും ഉൾപ്പെടെ അന്തിമ അനുമതിക്കായി ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) കരിപ്പൂരിൽനിന്ന് അന്തിമ റിപ്പോർട്ടും സമർപ്പിക്കും. ഇൗ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലായിരിക്കും ഡി.ജി.സി.എ അനുമതിനൽകുക. ആഗസ്റ്റ് ഏഴിലെ വിമാനാപകടത്തിൻെറ പശ്ചാത്തലത്തിലാണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് പാർലെമൻറ് സ്ഥിരംസമിതി യോഗതീരുമാനത്തിൻെറ അടിസ്ഥാനത്തിൽ കരിപ്പൂരിലെ പ്രശ്നങ്ങൾ പഠിക്കാൻ വ്യോമയാന മന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചു. ഇവർ നവംബർ 25ന് കരിപ്പൂർ സന്ദർശിച്ച് വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. ഇവരുടെ റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ച് ഡി.ജി.സി.എക്ക് ഡിസംബർ 18ന് റിപ്പോർട്ട് നൽകി. ഇതിൻെറ തുടർനടപടികളുെട ഭാഗമായാണ് സുരക്ഷ വിലയിരുത്തൽ യോഗംചേർന്നത്. യോഗത്തിൽ വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു ഒാൺലൈനായും വ്യോമഗതാഗത വിഭാഗം മേധാവി മുഹമ്മദ് ഷാഹിദ്, സേഫ്റ്റി മാനേജർ ഒ.വി. മാക്സിസ്, സി.എൻ.എസ് വിഭാഗം ജോ. ജനറൽ മാനേജർ എ. ഹരിദാസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story