Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുറ്റുമുക്ക് റോഡ്...

കുറ്റുമുക്ക് റോഡ് ബി.എം-ബി.സി നിലവാരത്തിലേക്ക്

text_fields
bookmark_border
തൃശൂർ: കുറ്റുമുക്ക് റോഡ് ബി.എം-ബി.സി നിലവാരത്തിൽ പുനരുദ്ധാരണം ചെയ്യുന്നതി​ൻെറ നിർമാണോദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ്​ മൂന്നര കോടി രൂപയുടെ ഭരണ-സാേങ്കതിക അനുമതി നൽകിയ റോഡ് പുനരുദ്ധാരണ പദ്ധതിയാണിത്​. ജില്ലയിലെ പ്രധാന ജില്ലതല പാതയാണ്​. ചേറൂർ കിണർ സ്​റ്റോപ്പിൽ നിന്നും ആരംഭിച്ച് കുറ്റുമുക്ക് വഴി വില്ലടം ജങ്​ഷനിൽ അവസാനിക്കുന്ന 3.23 കിലോമീറ്റർ റോഡാണിത്​. ചിപ്പിങ്‌ കാർപെറ്റ് നിലവാരത്തിൽ ഉണ്ടായിരുന്ന ഈ റോഡ് ആറ് മീറ്റർ വീതിയിൽ ബി.എം.ബി.സി നിലവാരത്തിൽ അഭിവൃദ്ധിപ്പെടുത്തും. ആവശ്യമായ ഇടങ്ങളിൽ കാന നിർമിക്കും. എക്സിക്യൂട്ടീവ് എൻജിനീയർ എ.കെ. നവീൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കോർപറേഷൻ പൊതുമരാമത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ അഡ്വ. എം.പി. ശ്രീനിവാസൻ, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ ശാന്ത അപ്പു, കൗൺസിലർമാരായ പി. കൃഷ്ണൻകുട്ടി, എക്സിക്യൂട്ടീവ് എൻജിനീയർ പി.വി. ബിജു, അസിസ്​റ്റൻറ്​ എൻജിനീയർ ഇ.കെ. സുഷീർ തുടങ്ങിയവർ പങ്കെടുത്തു. --------- Cap: tcr kuttumukk road inauguration കുറ്റുമുക്ക് റോഡ് ബി.എം.ബി.സി നിലവാരത്തിൽ പുനരുദ്ധാരണം ചെയ്യുന്നതി​ൻെറ നിർമാണോദ്ഘാടനം കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ നിർവഹിക്കുന്നു --
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story