Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTമിൽമ ഭവന നിർമാണ സഹായത്തിനും ക്ഷീരസുകന്യ പദ്ധതിക്കും അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
നിലമ്പൂർ: ഭവന നിർമാണ സഹായത്തിനും ക്ഷീരസുകന്യ പദ്ധതിക്കും മലബാർ മേഖല യൂനിയൻ അപേക്ഷ ക്ഷണിച്ചു. ഭവന നിർമാണത്തിന് അഞ്ചുലക്ഷം രൂപയാണ് സഹായം. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഓരോ കർഷകരെയാണ് പരിഗണിക്കുക. സ്വന്തം പേരിൽ സ്ഥലമുള്ള, സ്വന്തമായി വീടില്ലാത്ത കർഷകരെയാണ് ഗുണഭോക്താവായി തിരഞ്ഞെടുക്കുക. വിധവകൾക്ക് മുൻഗണന. സംഘങ്ങളിൽ മെംബർമാരായ കർഷകർക്ക് കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ ജനിച്ച പെൺകുട്ടികളെയാണ് ക്ഷീരസുകന്യ പദ്ധതിയിൽ ഉൾപ്പടുത്തുക. അംഗത്തിൻെറ വീടിനടുത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത‍്യയുടെ ശാഖയിൽ പെൺകുട്ടിയുടെ പേരിൽ ആരംഭിക്കുന്ന അക്കൗണ്ട് വഴിയാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ഇതിൽ സംഘത്തിൻെറ വിഹിതവും രക്ഷിതാവിൻെറ വിഹിതവുമായി 500 രൂപ വീതം ബാങ്ക് അക്കൗണ്ടിൽ അടക്കണം. മിൽമ യൂനിയൻെറ വിഹിതം ഒറ്റത്തവണയായി 10,000 രൂപ സംഘത്തിന് നൽകും. എല്ലാ വർഷവും 500 രൂപ വീതം രക്ഷിതാവ് ഈ അക്കൗണ്ടിൽ നിക്ഷേപിക്കണം. പെൺകുട്ടി പത്താം ക്ലാസ് പാസാകുന്ന മുറക്ക് കാലാവധി പൂർത്തീകരിച്ചതായി കണക്കാക്കി തുക കുട്ടിക്ക് നൽകും. ഏതെങ്കിലും കാരണവശാൽ രക്ഷിതാവ് മരച്ചാൽ ഈ തുക സംഘം അടക്കേണ്ടതും പിന്നീട് സംഘത്തിന് മിൽമ പണം നൽകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story