Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTഹാഥറസ്: ലീഗ് ദേശീയ പ്രക്ഷോഭ ദിനാചരണം നടത്തും
text_fieldsbookmark_border
മലപ്പുറം: ഹാഥറസിൽ ദലിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഈ മാസം 10, 11, 12 തീയതികളിൽ 100 കേന്ദ്രങ്ങളിൽ പ്രക്ഷോഭ ദിനം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജനവിരുദ്ധ നയങ്ങൾക്കെതിരെ മതേതര ശക്തികളുടെ നേതൃത്വത്തിൽ നടക്കുന്ന സമരപോരാട്ടങ്ങൾ ജനാധിപത്യത്തിന് ശുഭസൂചനകളാണ് നൽകുന്നതെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. നിയമവാഴ്ചയും പ്രതിപക്ഷവുമില്ലാത്ത യോഗി രാജാണ് യു.പിയിൽ നടപ്പാക്കുന്നത്. രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടയാൻ ശ്രമിച്ചത് ഏകാധിപത്യമാണ്. കേന്ദ്ര സർക്കാറിൻെറ കാർഷിക നിയമങ്ങൾക്കെതിരായ പോരാട്ടങ്ങളെ പാർട്ടി പിന്തുണക്കും. കോവിഡ് വ്യാപനത്തിനിടയിലും കേന്ദ്ര സർക്കാർ തുടരുന്ന ന്യൂനപക്ഷ വേട്ടക്കെതിരെ പ്രതിഷേധമുയർത്തും. ഡൽഹി വംശഹത്യ അന്വേഷണത്തിൻെറ മറവിൽ പൊലീസിൻെറ വേട്ടയാടൽ തുടരുന്നത് അനുവദിക്കാനാവില്ല. ഇരകൾക്ക് പിന്തുണയുമായി യൂത്ത് ലീഗ് സംഘം ഡൽഹിയിലെത്തും. പ്രസിഡൻറ് പ്രഫ. കെ.എം. ഖാദർ മൊയ്‌ദീൻ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എം.പി, സിറാജ് സുലൈമാൻ സേട്ട്, ഖുർറം അനീസ് ഉമർ, നഈം അക്തർ, മുഹമ്മദ് അതീബ്, കെ.പി.എ. മജീദ്, സാബിർ ഗഫാർ, സി.കെ. സുബൈർ, ടി.പി. അഷ്റഫലി, നൂർബിന റഷീദ്, മുഈനലി ശിഹാബ് തങ്ങൾ, അഡ്വ. വി.കെ. ഫൈസൽ ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story