Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂളിന് പുതിയ...

സ്കൂളിന് പുതിയ കെട്ടിടം; കെട്ടിടം പൊളിക്കാൻ തുടങ്ങി

text_fields
bookmark_border
മേലാറ്റൂർ: എടപ്പറ്റ ഗവ. എൽ.പി സ്കൂളിന്​ പുതിയ കെട്ടിടം നിർമിക്കുന്നതി​ൻെറ ഭാഗമായി നിലവിലെ കെട്ടിടം പൊളിച്ചുനീക്കുന്ന പ്രവൃത്തി ആരംഭിച്ചു. 1967ൽ പണികഴിപ്പിച്ച കെട്ടിടമാണ് പൊളിച്ചുനീക്കുന്നത്. സംസ്ഥാന സർക്കാറി​ൻെറ 85 ലക്ഷം രൂപ ചെലവിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​ൻെറ ഭാഗമായാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കുന്നത്. ആറ്​ ക്ലാസ് റൂമുകളാണ് പുതിയ കെട്ടിടത്തിലുണ്ടാകുക. നിർമാണം ഒക്ടോബർ പകുതിയോടെ ആരംഭിക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പടം mc edappatta govt lp school എടപ്പറ്റ ഗവ. എൽ.പി സ്കൂളിന്​ പുതിയ കെട്ടിടം നിർമിക്കുന്നതി​ൻെറ ഭാഗമായി നിലവിലെ കെട്ടിടം പൊളിക്കുന്നു ------------------------------ പാടവരമ്പത്ത് കാര്‍ഷിക ബില്ല് കത്തിച്ച് യൂത്ത് കോണ്‍ഗ്രസ്​ പ്രതിഷേധം കീഴാറ്റൂർ: മഞ്ചേരി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി കീഴാറ്റൂര്‍ ഒറവുംപുറത്തെ പാടവരമ്പില്‍ കാര്‍ഷിക ബില്ലി​ൻെറ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. കെ.പി.സി.സി അംഗം അഡ്വ. ബെന്നി തോമസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ്​ ആസാദ് താമ്പാനങ്ങാടി അധ്യക്ഷത വഹിച്ചു. എന്‍. മുഹമ്മദ്, എസ്.വി. മോഹനന്‍, ഇ. സഫീര്‍ ജാന്‍, എന്‍.കെ. ഷാഹുല്‍ ഹമീദ്, സി.പി. ഫൈസല്‍, കെ. ഫാഹിസ്, മുഹസിര്‍ എന്നിവര്‍ സംസാരിച്ചു. പടം mc keezhatoor youth congress യൂത്ത് കോണ്‍ഗ്രസ്​ നേതൃത്വത്തില്‍ ഒറവംപുറത്ത് പാടത്ത് കാര്‍ഷിക ബില്ലി​ൻെറ കോപ്പി കത്തിച്ച് പ്രതിഷേധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story