Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎൻ.ജി.ഒ അസോസിയേഷൻ...

എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധം

text_fields
bookmark_border
മലപ്പുറം: ട്രഷറി വകുപ്പിലെ കെടുകാര്യസ്ഥത അവസാനിപ്പിച്ച് ധനാപഹരണം നടത്തിയവർക്കെതിരെ നടപടിയെടുക്കുക, തടഞ്ഞുവെച്ച പ്രമോഷൻ നടപ്പിലാക്കുക, ഓഫിസ് അറ്റൻഡർമാർക്ക് 10 ശതമാനം പ്രമോഷൻ നടപ്പിലാക്കുക, ട്രഷറർ നിയമനവുമായി ബന്ധപ്പെട്ട സ്പെഷൽ റൂൾ അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല ട്രഷറി ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി വി.പി. ദിനേശ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ സി. വിഷ്ണുദാസ് അധ്യക്ഷത വഹിച്ചു. ശിവദാസ് പറമ്പിൽ, എം.പി. സോമശേഖരൻ, കെ. ഷബീറലി, ടി. ഹബീബ് റഹ്മാൻ, ആശ ആനന്ദ്, കെ.എം. ഗോവിന്ദൻ നമ്പൂതിരി, ഗദാഫി മൂപ്പൻ, കെ.എം. ദാസ്, എ.പി. അബ്ബാസ്, എൻ. മോഹൻദാസ്, വി.കെ. കൃഷ്ണപ്രസാദ്, സി.കെ. അബ്​ദുൽ റസാഖ് എന്നിവർ പ്രസംഗിച്ചു. ജില്ല സെക്രട്ടറി സുനിൽ കാരക്കോട് സ്വാഗതവും വൈസ് പ്രസിഡൻറ്​ വി.എസ്. പ്രമോദ് നന്ദിയും പറഞ്ഞു. mmma2 അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനാചരണത്തി​ൻെറ ഭാഗമായി മലപ്പുറത്ത് നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story