Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTതെരഞ്ഞെടുപ്പിനൊരുങ്ങി മുസ്ലിംലീഗ്; പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ചുമതല
text_fieldsbookmark_border
മലപ്പുറം: കേരളത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മുസ്ലിം ലീഗിനെ നയിക്കുന്ന ചുമതല ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക്. ദേശീയ ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ദേശീയതലത്തിലുള്ള ചുമതലകൾ നിർവഹിക്കും. മലപ്പുറത്ത് നടന്ന ലീഗ് ഉന്നതാധികാര സമിതി യോഗശേഷം സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭ ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ്, അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് എന്നിവയുടെ പൂര്‍ണ ചുമതലയാണ് കുഞ്ഞാലിക്കുട്ടിയെ ഏൽപ്പിച്ചത്. ഭരണം പിടിക്കാന്‍ മുന്നണിയെ ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് നേതൃത്വത്തിൻെറ വിലയിരുത്തല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിന് കീഴിൽ വിജയം നേടാന്‍ പാര്‍ട്ടിക്കും മുന്നണിക്കുമായിട്ടുണ്ടെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടിയുെട സാന്നിധ്യം അനിവാര്യമാണെന്നും എന്നാൽ നിയമസഭയിലേക്ക് മത്സരിക്കുന്നത് സംബന്ധിച്ച് ആ ഘട്ടം വരുമ്പോള്‍ തീരുമാനിക്കുമെന്നും ഇ.ടി പറഞ്ഞു. മലപ്പുറം ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, കെ.പി.എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.പി. അബ്ദുസമദ് സമദാനി, വി.കെ. ഇബ്രാഹിം കുഞ്ഞ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story