Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധഃസ്ഥിതരുടെ...

അധഃസ്ഥിതരുടെ ഉന്നമനത്തിനും സാമൂഹിക തിന്മകള്‍ക്കുമെതിരെ തൂലിക ചലിപ്പിച്ച പണ്ഡിതൻ

text_fields
bookmark_border
എടക്കര: അധഃസ്ഥിതരുടെ ഉന്നമനത്തിനും സാമൂഹിക തിന്മകള്‍ക്കുമെതിരെ തൂലിക ചലിപ്പിച്ച റാന്‍ഫെഡ് മൗലവി പി.എ. അബ്​ദുറഹ്മാൻ മൗലവി ഇനി ഓർമ. പൂക്കോട്ടൂരിലെ പിലാക്കാടൻ സെയ്താലിയുടെയും പൂളക്കുന്നൻ പത്തോമയുടെയും മകനായി ജനിച്ച അബ്​ദുറഹ്മാൻ മൗലവി എടവണ്ണ ഒതായിയിലെ ഓത്തുപള്ളി അധ്യാപകനായാണ് ജീവിതമാരംഭിച്ചത്. 1962ലാണ് മൗലവി എടക്കരയിലെ പാലേമാടത്തെത്തുന്നത്. കുടിയേറ്റ പ്രദേശമായ ഏറനാട്ടിലെ അടിച്ചമർത്തപ്പെട്ട തൊഴിലാളികളുടെ യാതനകളും കഷ്​ടതകളും മനസ്സിലാക്കിയ മൗലവി ഓത്തുപള്ളിയിൽനിന്ന്​ പുറത്തുചാടി. തുടർന്ന്​ കമ്യൂണിസ്​റ്റ്​ പ്രസ്ഥാനവുമായി ചേർന്ന്​ പ്രവർത്തിക്കാൻ തുടങ്ങി. കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ കഴിഞ്ഞെങ്കിലും കൂടുതൽ നാൾ പാർട്ടിയുമായി സഹകരിച്ചുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പിന്നീട് വിദ്യാഭ്യാസ രംഗത്ത് സജീവമായി പ്രവർത്തിക്കാൻ തുടങ്ങി. 1978ൽ വയോജന വിദ്യാഭ്യാസ പ്രചാരണത്തി​ൻെറ ഭാഗമായി പി.ടി. ഭാസ്കരപണിക്കർ, ശൂരനാട് കുഞ്ഞൻപിള്ള, പി.എൻ. പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ കാൻഫെഡി​ൻെറ ജാഥ എടക്കരയി​െലത്തിയതും മൗലവിക്ക് പ്രചോദനമായി. രാജ്യത്തുടനീളം സർക്കാർ സാക്ഷരത പ്രവര്‍ത്തനങ്ങൾ ആരംഭിച്ചപ്പോൾ അവരോടൊപ്പം ചേര്‍ന്ന് റാന്‍ഫെഡ് (ഗ്രാമീണ അനൗപചാരിക വിദ്യാഭ്യാസ സമിതി) രൂപവത്കരിച്ചായിരുന്നു മൗലവിയുടെ പ്രവര്‍ത്തനം. നിലമ്പൂർ താലൂക്കിലെ പ്രാക്തന ഗോത്രവിഭഗ കോളനികളിലായിരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ തുടക്കം. ആദിവാസികളെ സമരരംഗത്തിറക്കാനും കോളനികളിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും അദ്ദേഹത്തി​ൻെറ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. 1979ൽ ഏറ്റവും നല്ല സാക്ഷരത പ്രവര്‍ത്തകനുള്ള അവാര്‍ഡ് കലക്ടറിൽനിന്ന്​ ഏറ്റുവാങ്ങി. 1981ൽ കാന്‍ഫെഡി​ൻെറ ജില്ലയിലെ ഏറ്റവും നല്ല സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ് കേരള ഗവർണറായിരുന്ന ജ്യോതി വെങ്കിടാചലത്തിൽനിന്ന്​ അദ്ദേഹം സ്വീകരിച്ചു. മികച്ച വനിത സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന അവാര്‍ഡിനും ഇതിനിടയില്‍ മൗലവി അര്‍ഹനായി. രണ്ട്​ പുസ്തകവും രചിച്ചിട്ടുണ്ട്. റാന്‍ഫെഡ് ശബ്​ദ​ം എന്ന പേരില്‍ ഒരു മാസികയും തുടങ്ങി. mn edk-1 റാന്‍ഫെഡ് മൗലവി എന്ന അബ്​ദുറഹ്മാന്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story