Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTലഹരി മാഫിയ അക്രമം;നാല് പേർക്ക് പരിക്കേറ്റു
text_fieldsbookmark_border
തിരൂർ: പൊലീസിൽ പരാതി നൽകാൻ ഓട്ടോറിക്ഷയിൽ പോയ യുവാക്കളെ ലഹരി മാഫിയ സംഘം വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചു. ഞായറാഴ്ച ഉച്ചക്ക് 12ഓടെ തിരൂർ പച്ചാട്ടിരിയിലാണ് ആക്രമണം നടന്നത്. സി.പി.എം വെട്ടം പടിയം ബ്രാഞ്ച് സെക്രട്ടറി പി.വി. രാജു (40), വല്ലത്ത് മണി (25), സി.ടി. സന്തോഷ് (40), ഓട്ടോ ഡ്രൈവർ രാമനത്ത് പ്രവീൺ എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി വല്ലത്ത് മണിയുടെ വീട്ടുപരിസരത്ത് മദ്യപിക്കുകയായിരുന്ന സംഘത്തെ മണിയും പ്രദേശവാസികളും ചേർന്ന് ചോദ്യം ചെയ്തതിനെ തുടർന്ന് സംഘത്തിലുണ്ടായിരുന്നയാൾ മണിയെ ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം പൊലീസെത്തിയതോടെ രക്ഷപ്പെട്ടു. സംഭവത്തിൽ ഞായറാഴ്ച മൊഴി നൽകാനായി പൊലീസ് സ്റ്റേഷനിലേക്ക് വരുന്ന വഴിയാണ് പച്ചാട്ടിരിയിൽ മണിയെയും കൂടെയുള്ളവരെയും ഓട്ടോറിക്ഷ തടഞ്ഞു നിർത്തി ലഹരി മാഫിയ സംഘം അക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇവരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story