Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപോസ്‌റ്റ്​ ഒാഫിസ്...

പോസ്‌റ്റ്​ ഒാഫിസ് മാര്‍ച്ച്

text_fields
bookmark_border
മങ്കട: കേന്ദ്രസര്‍ക്കാറി​ൻെറ ജനദ്രോഹനയങ്ങള്‍ക്കെതിരെ സംയുക്ത സമരസമിതി മങ്കട നടത്തി. സി.ഐ.ടിയു ജില്ല കമ്മിറ്റി അംഗം എം.പി. സലീം ഉദ്ഘാടനം ചെയ്തു. ഷാഫി പുല്ലോട്ട്, മനോജ്, ഹരിദാസന്‍ മാസ്​റ്റര്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപക ദിനാചരണം നടത്തി കൂട്ടിലങ്ങാടി: കെ.എസ്.ടി.യു മങ്കട ഉപജില്ല കമ്മിറ്റി നടത്തിയ അധ്യാപക ദിനാചരണം ജില്ല പഞ്ചായത്തംഗം എം.ടി സലീന ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു സ്ഥാപക നേതാവായിരുന്ന പരേതനായ കരുവാട്ടില്‍ മുഹമ്മദലി മാസ്​റ്ററുടെ ഭാര്യയും പുത്തനങ്ങാടി പി.ടി.എം.യു.പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപികയുമായ ആമിന ടീച്ചറെ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എന്‍.പി. മുഹമ്മദലി, ഉപജില്ല പ്രസിഡൻറ്​ എം.ടി. ഹംസ, ജനറല്‍ സെക്രട്ടറി എ.കെ. നാസര്‍, ട്രഷറര്‍ എം.ടി. അനീസ് ബാബു, മലപ്പുറം വിദ്യാഭ്യാസ ജില്ല ട്രഷറര്‍ സാദിഖ് കട്ടുപ്പാറ, എം. സാജിദ്, പി. അനീസ് ബാബു, വി. അബ്​ദുസലാം, കെ. അലവി, പി. സൈതലവി, കെ.ടി. ഹനീഫ, കെ. മുഹമ്മദ് ബഷീര്‍, എ. ഷഫീഖ് എന്നിവര്‍ സംസാരിച്ചു. ചിത്രം: mc kootilangadi KSTU മങ്കട ഉപജില്ല കെ.എസ്.ടി.യു അധ്യാപകദിനത്തില്‍ ആമിന ടീച്ചറെ പൊന്നാടയണിയിച്ച് ആദരിക്കുന്നു ആദരിച്ചു മങ്കട: കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ ഇഖ്ബാല്‍ മങ്കടയെ മലപ്പുറം ജില്ല സംസ്‌കാരസാഹിതി അധ്യാപകദിനത്തില്‍ ആദരിച്ചു. സംസ്‌കാര സാഹിതി ജില്ല ചെയര്‍മാനായ സമദ് മങ്കട പൊന്നാട അണിയിച്ച് മെമേൻറാ നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story