Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബി.ജെ.പി, സി.പി.എം,...

ബി.ജെ.പി, സി.പി.എം, എസ്​.ഡി.പി.ഐ ഒഴികെ പാർട്ടികളോട്​ നീക്കുപോക്കിന്​ തയാർ -മുസ്​ലിം ലീഗ്​

text_fields
bookmark_border
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി, സി.പി.എം, എസ്​.ഡി.പി.ഐ ഒഴികെയുള്ള പാർട്ടികളോട്​ രാഷ്​ട്രീയ നീക്കുപോക്കിന്​ മുസ്​ലിം ലീഗ്​ തയാറാണെന്ന്​ ജില്ല ജനറൽ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ്​ പറഞ്ഞു. മലപ്പുറത്ത്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസി​ൻെറയും മുസ്​ലിം ലീഗി​ൻെറയും യു.ഡി.എഫി​ൻെറയും കെട്ടുറപ്പ്​ പാലിക്കുന്നവരോട്​ സഹകരിക്കാൻ​ തയാറാണ്​. എന്നാൽ, ഇതു​വരെ തെരഞ്ഞെടുപ്പ്​ സീറ്റ്​ സംബന്ധിച്ച്​ വെൽ​െഫയർ പാർട്ടി ഉൾപ്പെടെയുള്ളവരോട്​ ധാരണയുണ്ടാക്കിയിട്ടില്ല. അത്തരം തീരുമാനങ്ങൾ കീഴ്​ഘടകങ്ങൾക്ക്​ വിട്ടുകൊടുക്കും. ജില്ലയിൽ യു.ഡി.എഫ്​ ഒറ്റക്കെട്ടാണെന്നും മുന്നണി സംവിധാനത്തിൽ മാത്രമാണ്​ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ സി.പി.എം പല മണ്ഡലങ്ങളിലും എസ്​.ഡി.പി.ഐ, വെൽ​െഫയർ പാർട്ടി എന്നിവരോട്​ ധാരണയുണ്ടാക്കിയിരുന്നെന്നും ​അദ്ദേഹം ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story