Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 5:28 AM IST Updated On
date_range 6 Sept 2020 5:28 AM ISTഎം.എല്‍.എ കണ്‍ട്രോള്‍ റൂം 'ഗുരുദക്ഷിണ' അധ്യാപക ദിനാചരണം നടത്തി
text_fieldsbookmark_border
കൊണ്ടോട്ടി: എം.എല്‍.എ കണ്‍ട്രോള്‍ റൂം അക്ഷരശ്രീ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 'ഗുരുദക്ഷിണ' ദേശീയ അധ്യാപക ദിനാചരണം നടത്തി. ടി.വി. ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി. സുരേന്ദ്രന്‍ അധ്യാപക ദിന പ്രഭാഷണം നടത്തി. മുഖ്യാതിഥിയായി എത്തിയ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഷാജഹാനെയും കരിപ്പൂര്‍ ഹജ്ജ് ഹൗസിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററില്‍ നോഡല്‍ ഓഫിസറായി സേവനം നിർവഹിക്കുന്ന മുഹമ്മദ് സഹിറിനെയും എം.എല്‍.എ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. അക്ഷരശ്രീ കോഓഡിനേറ്റര്‍ ഡോ. വിനയകുമാര്‍ ആമുഖപ്രഭാഷണം നടത്തി. കെ.കെ. അശ്‌റഫ്, അബ്ദുല്‍ സലാം, തൊട്ടിയന്‍ ബഷീര്‍, കണ്‍ട്രോള്‍ റൂം കോഓഡിനേറ്റര്‍ വി.പി. സലിം, കെ.എം. ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു. കൊണ്ടോട്ടി: സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടിയിലെ അധ്യാപകന്‍ കെ. ഷാജഹാനെ വെല്‍ഫെയര്‍ പാര്‍ട്ടി മേലങ്ങാടി യൂനിറ്റ് പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ആദരിച്ചു. സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍ ഉപഹാരം നല്‍കി. യൂനിറ്റ് പ്രസിഡൻറ് പി.പി. മിഖ്ദാദ് അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ. അഷ്‌റഫ്, മണ്ഡലം പ്രസിഡൻറ് നൗഷാദ് ചുള്ളിയന്‍, ഫസല്‍, റഷീദ് മുസ്ലിയരങ്ങാടി എന്നിവര്‍ സംസാരിച്ചു. കെ.പി. മുംതസ് സ്വാഗതവും സി. മുഹമ്മദലി നന്ദിയും പറഞ്ഞു. പുളിക്കല്‍: കെ. മുഹമ്മദ് ഷാജഹാനെ വെണ്ണായൂര്‍ െറസിഡന്‍സ് അസോസിയേഷന്‍ ആദരിച്ചു. ചെറുകാവ് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.കെ. അബ്ദുല്ലക്കോയ പൊന്നാട അണിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story