Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒറ്റമുറിയിൽ ലൈബ്രറി;...

ഒറ്റമുറിയിൽ ലൈബ്രറി; അധ്യാപക ദിനത്തിൽ ആദരിച്ചു

text_fields
bookmark_border
തിരൂരങ്ങാടി: സ്വന്തം വീട്ടിൽ ഗ്രന്ഥപ്പുര ഒരുക്കി വിദ്യാർഥികൾക്ക് വിജ്ഞാനം പകർന്നിരുന്ന തിരൂരങ്ങാടി മാർക്കറ്റ് റോഡിലെ വലിയാട്ട് ബാപ്പുട്ടി ഹാജി എന്ന മൊയ്തീൻകുട്ടി ഹാജിയെ (83) കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ പരപ്പനങ്ങാടി ഉപജില്ല കമ്മിറ്റി ആദരിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ലോക്ഡൗൺ തുടങ്ങിയതോടെ വായനശാലയിൽ തനിച്ചാണിപ്പോൾ. ആർക്കും ഇവിടെ കയറിച്ചെന്ന് വായിക്കാമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് സൗദിയിലെ തായിഫിൽ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്ന ഹാജി പിന്നീട് തിരിച്ച് വരുമ്പോൾ നിരവധി ഭാഷകളുടെ പുസ്തകങ്ങളുമായിട്ടാണ് തിരിച്ചെത്തിയത്​. മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം ആദരിച്ചു. ഒ. ഷൗക്കത്തലി, പച്ചായി മൊയ്തീൻകുട്ടി, വി.സി. കാസിം മാസ്​റ്റർ, ഒ. ഇർഷാദ്, എൽ. അബ്​ദുൽ ഗഫൂർ, കെ.പി. അനസ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ : mt baputy hajikku aadaram തിരൂരങ്ങാടിയിലെ ബാപ്പുട്ടി ഹാജിയെ മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story