Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 5:28 AM IST Updated On
date_range 6 Sept 2020 5:28 AM ISTകടലുണ്ടിപ്പുഴയില്‍ പാര്‍ശ്വഭിത്തി നിര്‍മിക്കും: ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിച്ചു
text_fieldsbookmark_border
വേങ്ങര: പ്രളയത്തില്‍ കരയിടിഞ്ഞ കടലുണ്ടിപ്പുഴയിലെ വിവിധ ഭാഗങ്ങളില്‍ പാര്‍ശ്വഭിത്തി നിര്‍മാണത്തിന് പ്രാരംഭ നടപടിയായി. 2018ലെ പ്രളയത്തില്‍ കുഴിപ്പുറം, കൂമന്‍കല്ല് പാലങ്ങളുടെ സമീപ ഭാഗങ്ങളില്‍ കരയിടിച്ചിലുണ്ടായിരുന്നു. ഈ പ്രദേശങ്ങളിലാണ് പാര്‍ശ്വഭിത്തികള്‍ നിര്‍മിക്കുന്നത്. എസ്റ്റിമേറ്റ് തയാറാക്കുന്നതിൻെറ ഭാഗമായി ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിച്ചു. മുഖ്യമന്ത്രിക്കും പ്രളയസമയത്ത് ജില്ലയുടെ ചുമതലയുള്ള മന്ത്രിക്കും ചീഫ് എൻജിനീയര്‍ക്കും ഇതുസംബന്ധിച്ച് കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ കത്ത് നല്‍കിയിരുന്നു. ഇതിനായി 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ജലസേചനവിഭാഗം ചീഫ് എൻജിനീയര്‍ തയാറാക്കി സമര്‍പ്പിച്ചിരുന്നു. മേജര്‍ ഇറിഗേഷന്‍ അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഷാജഹാന്‍ കബീര്‍, അസി. എൻജിനീയർ പി. ഷബീര്‍, ഓവര്‍സിയര്‍ മന്‍സൂര്‍ കവറൊടി, വി.എസ്. ബഷീര്‍, ടി. മൊയ്തീന്‍കുട്ടി, പഞ്ചിളി അസീസ്, സി. അയമുതു മാസ്റ്റര്‍, കറുമണ്ണില്‍ അബ്ദുസ്സലാം, എന്‍. മജീദ് മാസ്റ്റര്‍ എന്നിവരാണ് സന്ദർശകസംഘത്തിൽ ഉണ്ടായിരുന്നത്. പടം : mt vengara kadalundippuzha കടലുണ്ടിപ്പുഴ പാർശ്വഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ പുഴ സന്ദർശിക്കുന്നു കൂമൻകല്ല് പാലം: സംരക്ഷണഭിത്തി നിര്‍മിക്കാന്‍ നടപടി വേങ്ങര: പ്രളയത്തില്‍ തകര്‍ന്ന കൂമന്‍കല്ല് പാലത്തിൻെറ സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കാന്‍ നടപടി ആരംഭിച്ചു. കൂമന്‍കല്ല് പാലത്തിനടുത്ത് പള്ളിക്ക് സമീപമുള്ള ഭാഗമാണ് പൊതുമരാമത്ത് വകുപ്പ് പുനര്‍നിര്‍മിക്കുന്നത്. എസ്റ്റിമേറ്റ് തയാറാക്കുന്നതിനായി ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിച്ചു. സംരക്ഷണഭിത്തിക്ക് പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ചത് പാലത്തിന് ഭീഷണിയായിരുന്നു. പൊതുമരാമത്ത് വകുപ്പ് (പാലങ്ങളുടെ വിഭാഗം) എക്സിക്യൂട്ടിവ് എൻജിനീയര്‍ എസ്. ഹരീഷ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി. രാമകൃഷ്ണന്, ഓവര്‍സിയര്‍ ദിനേശന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. -
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story