Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 5:28 AM IST Updated On
date_range 6 Sept 2020 5:28 AM ISTകോവിഡ്: നിയന്ത്രണം കർശനമാക്കി ചീക്കോട് പഞ്ചായത്ത്
text_fieldsbookmark_border
എടവണ്ണപ്പാറ: നെഞ്ചുവേദനയെ തുടർന്ന് ശനിയാഴ്ച രാവിലെ വാഴക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച ചീക്കോട് ഗ്രാമപഞ്ചായത്ത് 18ാം വാർഡ് കൊളംബലം സ്വദേശി സുബ്രഹ്മണ്യന് കോവിഡ് ആൻറിജെൻ ടെസ്റ്റ് പോസിറ്റിവായതിനാൽ പ്രദേശത്ത് നിയന്ത്രണം കടുപ്പിച്ച് ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും. കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് ഇദ്ദേഹത്തിൻെറ സംസ്കരണം നടന്നത്. ഒരാഴ്ചയായി ഇദ്ദേഹവുമായി നേരിട്ട് സമ്പർക്കംപുലർത്തിയവർ, കുടുംബാംഗങ്ങൾ, ആശുപത്രിയിലേക്ക് കൊണ്ടുപോയവർ എന്നിവർ ആരോഗ്യവകുപ്പിൻെറ നിർദേശപ്രകാരം ക്വാറൻറീനിൽ കഴിയണം. രോഗലക്ഷണമുള്ളവർ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണം. ഈ പ്രദേശങ്ങളിൽ ഗ്രാമപഞ്ചായത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കിഴക്കേ കൊളംബലം, പടിഞ്ഞാറേ കൊളംബലം ഭാഗത്തെ കടകൾ വൈകീട്ട് അഞ്ച് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. പ്രദേശത്തെ പള്ളികളിലും അമ്പലങ്ങളിലും താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അനാവശ്യയാത്രകളും വിരുന്നുപോക്കും ഒഴിവാക്കണം. 60ന് മുകളിൽ പ്രായമുള്ളവരും കുട്ടികളും ഗർഭിണികളും നിത്യരോഗികളും വീടുകളിൽ കഴിയണം. എല്ലാവിധ കൂട്ടംകൂടിയുള്ള കളികളും പൊതുകുളങ്ങളിലെ കുളികളും ഒഴിവാക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. സഈദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story