Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 5:28 AM IST Updated On
date_range 6 Sept 2020 5:28 AM ISTകുനിയിൽ വധശ്രമം: ഇരയുടെ ബന്ധുക്കൾ പ്രക്ഷോഭത്തിന്
text_fieldsbookmark_border
കീഴുപറമ്പ്: കുനിയിൽ കെ.വി. ബഷീറിനെ വീട്ടിൽ കയറി അജ്ഞാതർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാൻ കഴിയാത്തതിൽ പ്രതിഷേധിച്ച് ബഷീറിൻെറ ബന്ധുക്കൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഒരുമാസം കഴിഞ്ഞിട്ടും അക്രമികളെയും പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അധികൃതർക്ക് കഴിയാത്തതിൽ കുടുംബവും നാട്ടുകാരും കടുത്ത അമർഷത്തിലാണ്. തുടർച്ചയായി ഇത്തരം സംഭവങ്ങൾ കുനിയിൽ ആവർത്തിക്കുന്നതിനാൽ നാട്ടുകാർ പരിഭ്രാന്തിയിലുമാണ്. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് കൊളക്കോടൻ കുടുംബസമിതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് നിവേദനം നൽകി. കെ.കെ. അസീസ് മൗലവി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി. റൈഹാന ബേബി, കെ.പി. ഷൗക്കത്ത്, കെ.വി. കരീം, ജലീൽ, കെ.കെ. ലത്തീഫ്, ഇബ്രാഹീം കുട്ടി എന്നിവർ സംസാരിച്ചു. സൈഫുദ്ദീൻ സ്വാഗതവും കമറുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story