Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാഹന മോഷ്​ടാവ് പിടിയിൽ

വാഹന മോഷ്​ടാവ് പിടിയിൽ

text_fields
bookmark_border
മങ്കട: തിരൂർക്കാട് സ്കൂൾപടിയിൽ പൊലീസി​ൻെറ വാഹന പരിശോധനക്കിടെ വാഹന മോഷ്​ടാവ് പിടിയിലായി. പാലക്കാട് പുലാശ്ശേരി കോവിലങ്ങൽ വീട്ടിൽ രഞ്ജിത്താണ്​ (29) പിടിയിലായത്. മക്കരപ്പറമ്പ് ചെട്ടിയാരങ്ങാടി സ്വദേശിയായ തയ്യിൽ ഉമ്മറുദ്ദി​ൻെറ മക്കരപ്പറമ്പ് താജ്മഹൽ ഫർണിച്ചർ കടയുടെ എതിർവശം റോഡരികിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയിരുന്നു. സംഭവത്തതിൽ അന്വേഷണം നടത്തുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ തിരൂർക്കാട് വെച്ച് ബൈക്കുമായി പ്രതി പിടിയിലായത്. പ്രതിയെ അറസ്​റ്റ്​ ചെയ്ത് പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മങ്കട ഇൻസ്പെക്ടർ സി.എൻ. സുകുമാരൻ, സബ് ഇൻസ്പെക്ടർ ബി. പ്രദീപ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബൈജു കുര്യാക്കോസ്, ജയമണി, സിവിൽ പൊലീസ് ഓഫിസർമാരായ രജീഷ്, പ്രവീൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ചിത്രം: mpg mankada Renjith bike moshanam രഞ്ജിത്ത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story