Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2020 5:28 AM IST Updated On
date_range 31 Aug 2020 5:28 AM ISTതെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് പുല്ലുവില; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഉദ്യോഗാർഥികൾ
text_fieldsbookmark_border
മലപ്പുറം: 'അപ്രഖ്യാപിത നിയമന നിരോധനം പിൻവലിക്കും, തസ്തികകൾ വെട്ടിക്കുറക്കുന്ന രീതി അവസാനിപ്പിക്കും, അഡ്വൈസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുമെന്ന് ഉറപ്പുവരുത്തും, ഒാരോ വകുപ്പുകളിലുമുണ്ടാകുന്ന ഒഴിവുകൾ 10 ദിവസത്തിനകം റിപ്പോർട്ട് ചെയ്യും'... 2016ൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളാണിവ. ഇൗ വാഗ്ദാനങ്ങളൊന്നും പാലിക്കാതെ കരാർ നിയമനവും ആശ്രിതനിയമനവും നടത്തി റാങ്ക് പട്ടികകൾ റദ്ദാക്കുന്ന പി.എസ്.സി നടപടിക്കെതിരെ ഉദ്യോഗാർഥികളുടെ അമർഷം ശക്തമാകുകയാണ്. പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത തിരുവനന്തപുരം തട്ടിട്ടമ്പലം സ്വദേശി അനു പി.എസ്.സിയുടെ പിടിപ്പുകേടിൻെറ ഇരയാണെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. റാങ്ക് പട്ടികയിൽനിന്ന് നിരവധി പേർക്ക് നിയമനങ്ങൾ ലഭിക്കുന്ന പരീക്ഷകളാണ് എൽ.ഡി ക്ലർക്ക്, എൽ.ജി.എസ്, സി.പി.ഒ, ഫോറസ്റ്റ് ഡിപ്പോ വാച്ചർ, മാവേലി സ്റ്റോറുകളിലെ എ.എസ്.എം, നഴ്സ് തുടങ്ങിയവ. റാങ്ക് പട്ടിക അവസാനിക്കാൻ മാസങ്ങൾ ശേഷിച്ചിട്ടും കുറച്ചുപേരെയാണ് നിയമിച്ചിട്ടുള്ളത്. 2018ൽ കഴിഞ്ഞ എൽ.ജി.എസ് റാങ്ക് പട്ടികയിൽ 46,000ത്തോളം ഉദ്യോഗാർഥികളാണ് ഇടംപിടിച്ചത്. എട്ട് ശതമാനം നിയമനം പോലും നടന്നിട്ടില്ല. 2021 ജൂണിൽ ഈ പട്ടികയുടെ കാലാവധി അവസാനിക്കും. 2017ലെ എൽ.ഡി ക്ലർക്ക് പട്ടികയിൽ 15,000ഓളം പേരാണ് ഇടം നേടിയത്. കുറച്ചുപേരെ മാത്രമാണ് ഇൗ പട്ടികയിൽനിന്ന് നിയമിച്ചത്. 2021 മാർച്ചോടെ ഈ പട്ടിക റദ്ദാകും. ആറുമാസത്തിൽ കൂടുതൽ കരാർ നിയമനമുണ്ടായാൽ അതത് വകുപ്പുകൾ പി.എസ്.സിക്ക് റിപ്പോർട്ട് നൽകണമെന്നാണ് ചട്ടം. മിക്ക വകുപ്പുകളിലും കരാർ നിയമനവും ആശ്രിതനിയമനവും തുടരുകയാണ്. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ യൂനിവേഴ്സിറ്റി എൽ.ജി.എസ് തസ്തിക പി.എസ്.സിക്ക് വിടുമെന്ന് യു.ഡി.എഫ് ഭരണകാലത്ത് പ്രതിപക്ഷം അറിയിച്ചിരുന്നു. എൽ.ഡി.എഫിന് ഭരണം ലഭിച്ചെങ്കിലും ഇതിൽ തുടർനടപടിയുണ്ടായില്ല. കൂടാതെ ഈ തസ്തികകളിൽ കരാർ നിയമനങ്ങളാണ് നടത്തിയിട്ടുള്ളത്. മാവേലി സ്റ്റോറിലെ എ.എസ്.എം റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും ആറായിരത്തോളം പേരെ താൽക്കാലികമായി നിയമിച്ചിട്ടുണ്ട്. ആറായിരത്തോളം സ്റ്റാഫ് നഴ്സുമാരുടെ റാങ്ക് പട്ടിക നിലവിലുണ്ടായിട്ടും മൂവായിരത്തോളം പേരെയാണ് താൽക്കാലികമായി നിയമിച്ചത്. വനം വകുപ്പിൽ നൈറ്റ് വാച്ച്മാൻ തസ്തിക നിലവിലുണ്ട്. പ്രാദേശികമായി ആളുകളെ നിയമിക്കാൻ സ്വകാര്യ ഏജൻസികളെയാണ് നിയമിച്ചിട്ടുള്ളത്. കെ.എസ്.ഇ.ബിയിൽ ലാസ്റ്റ് ഗ്രേഡ് നികത്താൻ കുടുംബശ്രീയിൽനിന്ന് നിയമിക്കുന്നതും ഉേദ്യാഗാർഥികളിൽ ആശങ്കയുണ്ടാക്കുന്നു. സംസ്ഥാനത്ത് 514 തസ്തികകളുണ്ടെങ്കിലും 472 പേരെ കരാർ പ്രകാരമാണ് നിയമിച്ചത്. പി.എസ്.സി വഴി നിയമനം നടത്തിയത് മൂന്നുപേരെയാണ്. കുടുംബശ്രീയിൽനിന്ന് നിയമനം നടത്തുന്നതിൽ ഭൂരിഭാഗം പേരും ഇടതുപാർട്ടി അംഗങ്ങളാണെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു. എൽ.ഡി.വി േഗ്രഡ് II ഡ്രൈവർ തസ്തികയുടെ 251 പേരുടെ റാങ്ക് പട്ടിക നിലവിലുണ്ട്. എന്നാൽ, 147 താൽക്കാലിക നിയമനങ്ങളാണ് ഇതുവരെ നടത്തിയത്. പൊലീസ്, എക്സൈസ് ഒഴികെ ജി.എസ്.ടി, മോട്ടോർ വാഹന വകുപ്പ്, റവന്യൂ വകുപ്പുകളിലെ ഡ്രൈവർമാരുടെ നിയമനത്തിനുള്ള പട്ടികയാണിത്. 2021 ഫെബ്രുവരിയിൽ ഈ പട്ടിക റദ്ദാകുമെന്ന് ഉദ്യോഗാർഥികൾ പറയുന്നു. -കെ.എം.എം അസ്ലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story