Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ദേശീയ വിദ്യാഭ്യാസ നയം...

'ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തി​െൻറ ബഹുസ്വരത തകർക്കുന്നത്'

text_fields
bookmark_border
'ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തി​ൻെറ ബഹുസ്വരത തകർക്കുന്നത്' മലപ്പുറം: ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തി​ൻെറ ബഹുസ്വരതയും വൈവിധ്യവും ജനാധിപത്യവുമെല്ലാം ഇല്ലാതാക്കുമെന്നും ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്നും വിദ്യാഭ്യാസ വിചക്ഷണൻ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് പറഞ്ഞു. 'ബഹുസ്വരത സംരക്ഷിക്കുക' പ്രമേയവുമായി കേരള അറബിക്‌ ടീച്ചേഴ്സ് ഫെഡറേഷൻ സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയം ഏകദിന കാമ്പയി​ൻെറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻറ്​ എം.വി. അലിക്കുട്ടി അധ്യക്ഷത വഹിച്ചു. ഏകദിന കാമ്പയിൻ പ്രവർത്തനങ്ങൾക്ക് കെ.എ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി. അബ്​ദുൽ ഹഖ്​, ട്രഷറർ എം.പി. അബ്​ദുൽ ഖാദർ മദനി, ഇ.എ. റഷീദ്, എം.എ. ലത്തീഫ്, മാഹിൻ ബാഖവി, അബ്​ദുൽ റഷീദ് മദനി, എസ്.എ. റസാഖ്, മൻസൂർ മാടമ്പാട്ട് മുഹമ്മദലി, എം.ടി. സൈനുൽ ആബിദ്, എ.പി. ബഷീർ, എം.എ. സാദിഖ്, നൂറുൽ അമീൻ, എം.പി. സലാം, അയ്യൂബ്, വി.പി. താജുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story