Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2020 5:28 AM IST Updated On
date_range 31 Aug 2020 5:28 AM ISTകോവിഡ് ബോധവത്കരണ തിരുവാതിരയുമായി മോട്ടോർ വാഹന വകുപ്പ്
text_fieldsbookmark_border
തിരൂരങ്ങാടി: കോവിഡിൻെറ കാർമേഘങ്ങൾ മൂടിയ ഈ ഓണക്കാലത്ത് ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ അതിജീവനത്തിൻെറ തീച്ചൂളയിലൂടെ കടന്നുപോകുന്ന കലാകാരന്മാർക്ക് ആദരമർപ്പിച്ച് മോട്ടോർ വാഹന വകുപ്പിൻെറ കോവിഡ് ബോധവത്കരണ തിരുവാതിര ശ്രദ്ധയാകർഷിക്കുന്നു. 'ഒന്നിതു കേൾക്കുവിൻ കൂട്ടരെല്ലാം, വന്നിതു രോഗ ദുരിതകാലം... എന്ന് തുടങ്ങുന്ന വരികൾക്ക് കുമ്മിയിൽ ചിട്ടപ്പെടുത്തിയ ഈ കളിയിലെ തിരുവാതിരച്ചുവടുകൾ വാക്കുകൾക്കും ആശയത്തിനും അനുസൃതമായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന് വേണ്ടി തിരുവാതിര കലാകാരി പ്രീത ബാലകൃഷണൻ രചനയും സംവിധാനവും നിർവഹിച്ച തിരുവാതിരയുടെ ശീലുകൾ പ്രിയ അജിത്താണ് പാടിയത്. മലപ്പുറം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ് കുമാറാണ് ഏകോപനം നിർവഹിച്ചിരിക്കുന്നത്. കേരളത്തിലങ്ങോളമിങ്ങോളം പ്രശസ്തമായ നിരവധി മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തൃപ്പൂണിത്തുറ എരൂർ പൂർണേന്തു നായർസ്ത്രീ തിരുവാതിരകളി സംഘമാണ് അവതരണം. ഫോട്ടോ: mpg motor dept onam thiruvathira ഓണത്തിന് മോട്ടോർ വാഹന വകുപ്പ് ഒരുക്കിയ കോവിഡ് ബോധവത്കരണ തിരുവാതിര -B -B
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story