Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎയർഇന്ത്യ...

എയർഇന്ത്യ എക്​സ്​പ്രസ്​ വിമാനാപകടം പത്തു വയസ്സുകാരി മിൻഹ ആശുപത്രി വിട്ടു

text_fields
bookmark_border
പെരിന്തല്‍മണ്ണ: എയർഇന്ത്യ എക്​സ്​പ്രസ്​ വിമാനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പെരിന്തൽമണ്ണയിൽ ചികിത്സയിലായിരുന്ന പത്ത്​ വയസ്സുകാരി മഞ്ചേരി പത്തപ്പിരിയം വടക്കന്‍വീട്ടില്‍ ഷമീറിൻെറ മകള്‍ മിന്‍ഹ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. മാതാവിനും സഹോദരങ്ങള്‍ക്കുമൊപ്പമാണ് മിന്‍ഹയും നാട്ടിലേക്ക് വിമാനത്തിലെത്തിയത്. പിതാവ് ഗള്‍ഫിലായിരുന്നതിനാല്‍ കുടുംബവും അവിടെയായിരുന്നു. തലക്ക്​ മുറിവേറ്റ മിൻഹ അപകടസ്ഥലത്തുതന്നെ അബോധാവസ്ഥയിലായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട്​ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലേക്ക്​ മാറ്റി. തലക്കുള്ളില്‍ രക്തസ്രാവമുണ്ടായതായും നട്ടെല്ലിന് പൊട്ടലും ശ്വാസകോശങ്ങള്‍ക്ക് ചതവും വയറിനകത്ത് രക്തസ്രാവവും കണ്ടെത്തിയിരുന്നു. 24 ദിവസത്തിന് ശേഷം പൂര്‍ണമായി സുഖംപ്രാപിച്ചാണ് മിൻഹ വീട്ടിലേക്ക് മടങ്ങിയത്. പടം mc Minha പരിക്കുകൾ സുഖപ്പെട്ട് വീട്ടിലേക്ക് മടങ്ങുന്ന മിൻഹ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story