Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎടപ്പറ്റയിൽ...

എടപ്പറ്റയിൽ സി.എഫ്​.എൽ.ടി.സി സജ്ജമാക്കാത്തതിൽ പ്രതിഷേധം

text_fields
bookmark_border
മേലാറ്റൂർ: എടപ്പറ്റ പഞ്ചായത്തിൽ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെറർ (സി.എഫ്​.എൽ.ടി.സി) സജ്ജമാക്കാത്തതിൽ പ്രതിഷേധമുയരുന്നു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സി.എഫ്.എൽ.ടി.സി ഒരുക്കണമെന്ന്​ സർക്കാർ നിർദേശമുണ്ട്. ഇതി​ൻെറ ഭാഗമായി ഒരുമാസം മുമ്പ് ഭരണസമിതി നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്ന് തീരുമാനമെടുത്തെങ്കിലും തുടർനടപടിയുണ്ടായില്ല. എടപ്പറ്റ ഗവ. ഹൈസ്കൂൾ സൻെററാക്കാൻ തീരുമാനിച്ചെങ്കിലും ഇലക്ട്രിക്കൽ ജോലിയോ മറ്റു ഭൗതികസൗകര്യങ്ങളോ തയാറായിട്ടില്ല. കോവിഡ് പോസിറ്റിവായ വ്യക്തിയെ രണ്ടുദിവസം കഴിഞ്ഞിട്ടും ആശുപത്രിയിലേക്ക് മാറ്റാതിരുന്നതും പ്രതിഷേധത്തിന്​ ഇടയാക്കിയിരുന്നു. അതേസമയം, സി.എഫ്.എൽ.ടി.സിക്കായി നടപടികൾ സ്വീകരിച്ചുവരികയാണെന്നും 69 പേർക്ക് സൗകര്യമുള്ള കേന്ദ്രം ജില്ല ആരോഗ്യ വകുപ്പി​ൻെറ നിർദേശപ്രകാരം പ്രാവർത്തികമാക്കാൻ കഴിയുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story