Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമേലാറ്റൂരിൽ തെരുനായ...

മേലാറ്റൂരിൽ തെരുനായ ശല്യം രൂക്ഷം

text_fields
bookmark_border
മേലാറ്റൂർ: ടൗണിലും പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായി. രാവിലെയും വൈകുന്നേരങ്ങളിലും​ കൂട്ടമായി റോഡിലിറങ്ങുന്ന നായ്​ക്കൾ വാഹനയാത്രക്കാർക്കും വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്​. ബസ്​സ്​റ്റാൻഡ്​ പരിസരങ്ങളും നായ്​ക്കളുടെ വിഹാരകേന്ദ്രമാണ്​​. പടം melatoor theruvu naaykal മേലാറ്റൂർ പെരിന്തൽമണ്ണ റോഡിലിറങ്ങിയ തെരുവുനായ്​ക്കൾ 'ഡി.പി.സി നിലപാട് അധികാരത്തിൻമേലുള്ള കടന്നുകയറ്റം' ഏലംകുളം: ഗ്രാമപഞ്ചായത്ത് 2020-2021 വാർഷികപദ്ധതി റിവിഷന് നൽകിയ 85 ലക്ഷം രൂപയിലധികം വരുന്ന 52 പദ്ധതികൾക്ക് അംഗീകാരം നൽകാതെയുള്ള ജില്ല ആസൂത്രണ​ സമിതി നിലപാട് തദ്ദേശ സ്വയംഭരണ സ്ഥാപനത്തി​ൻെറ അധികാരത്തിൻമേലുള്ള കൈയേറ്റമെന്ന് ഏലംകുളം ഗ്രാമപഞ്ചായത്ത് ഭരണസമിതി. ജൂലൈ 30ന് ഓൺലൈനായി ഡി.പി.സി അംഗീകാരത്തിന്​ നൽകിയ പദ്ധതികൾക്ക് ആഗസ്​റ്റ്​ നാല്, 12 തീയതികളിൽ ചേർന്ന സമിതിയിലും അംഗീകാരം നൽകാതെ തദ്ദേശ സ്ഥാപനത്തി​ൻെറ സ്വയംഭരണാധികാരത്തിൽ കടന്നുകയറ്റം നടത്തുകയാണ് ജില്ല പഞ്ചായത്തും ജില്ല ആസൂത്രണ​ സമിതിയും ചെയ്യുന്നത്. പ്രസിഡൻറ് കെ. ആയിഷ, വൈസ് പ്രസിഡൻറ് എം.വി. സുഭദ്ര, വികസന സ്ഥിരം സമിതി ചെയർപേഴ്സൻ സി.വി. ഷീബ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ടി.പി. അനിൽ, അംഗങ്ങളായ വിജയലക്ഷ്മി, സ്വപ്ന, സന്ധ്യ, രാജഗോപാലൻ, പി. അനിത തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story