Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാറിലെത്തിയ യുവാവ്...

കാറിലെത്തിയ യുവാവ് തോട്ടിൽ തുണിയലക്കുന്ന സ്ത്രീയുടെ മാല പൊട്ടിച്ചു

text_fields
bookmark_border
പെരിന്തൽമണ്ണ: കാറിലെത്തി തോട്ടിൽ തുണിയലക്കുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച് കടന്ന യുവാവിനെ മണിക്കൂറുകൾക്കകം പിടികൂടി പെരിന്തൽമണ്ണ പൊലീസ്. പരിയാപുരം തെക്കേവളപ്പിൽ വീട്ടിൽ അബ്​ദുൽ ജലീലാണ്​ (28) പിടിയിലായത്. വ്യാഴാഴ്​ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. മോഷണവും അറസ്​റ്റും തെളിവെടുപ്പും റിമാൻഡും ഒറ്റദിവസം കൊണ്ട്​ കഴിഞ്ഞു. പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപാസിന്​ സമീപത്തെ തോട്ടിൽ തുണി അലക്കുകയായിരുന്ന കക്കൂത്ത് സ്വദേശിയായ 50കാരിയുടെ മൂന്ന്​ പവൻ മാലയാണ് പൊട്ടിച്ചത്. കാർ കഴുകാൻ വെള്ളമെടുക്കാനെന്ന വ്യാജേന തോട്ടിലിറങ്ങി സ്ത്രീയുടെ മാല പൊട്ടിച്ച് വേഗത്തിൽ കാർ ഓടിച്ചുപോവുകയായിരുന്നു. പകുതി ഭാഗം സ്ത്രീയുടെ കൈയിൽ കിട്ടി. ബഹളംവെച്ച് ആളുകൂടിയപ്പോഴേക്കും യുവാവ് രക്ഷപ്പെട്ടു. വാഹനനമ്പർ നാട്ടുകാർ പൊലീസിന്​ കൈമാറി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പുത്തനങ്ങാടിയിൽനിന്ന് പിടികൂടിയത്. വൈകീട്ട് യുവാവിനെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു. പെരിന്തൽമണ്ണ സ്​റ്റേഷൻ ഹൗസ് ഒാഫിസർ സി.കെ. നാസർ, എസ്.ഐ സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പുത്തനങ്ങാടിയിൽ വെച്ചാണ് പ്രതിയെ കസ്​റ്റഡിയിലെടുത്തത്. പ്രത്യേക അന്വേഷണസംഘത്തിലെ എ.എസ്.ഐമാരായ അബ്​ദുൽസലീം, ഷാജഹൻ, സി.പി.ഒമാരായ ഷക്കീൽ, സജീർ, മിഥുൻ, എം.കെ. വിനീത്, ഐ.പി. രാജേഷ്, വിനീത്, സലീന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പെരിന്തൽമണ്ണ വളയംമൂച്ചിയിൽ യുവതിയുടെ സ്കൂട്ടർ പിന്തുടർന്ന് മാല പൊട്ടിച്ച പ്രതിയെയും അങ്ങാടിപ്പുറത്ത് ജോലി കഴിഞ്ഞ്​ പോവുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതിയെയും ഇപ്രകാരം സംഭവം നടന്ന് വൈകാതെ പിടികൂടിയിരുന്നു. പടം . pmna1 മാലപൊട്ടിച്ച കേസിൽ അറസ്​റ്റിലായ അബ്​ദുൽ ജലീൽ (28) pmna2 പെരിന്തൽമണ്ണ മാനത്തുമംഗലത്ത് മാല പൊട്ടിച്ച കേസിൽ അറസ്​റ്റിലായ യുവാവിനെ സ്ഥലത്തെത്തിച്ച് തെളിവെടുക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story