Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTരക്ഷാപ്രവർത്തകർ ക്വാറൻറീനിലേക്ക്
text_fieldsbookmark_border
കൊണ്ടോട്ടി: കോവിഡ് ഭീതി മറന്നും കോരിച്ചൊരിയുന്ന മഴയത്തും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നാട്ടുകാർ ഒന്നാകെ ക്വാറൻറീലേക്ക്. ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കോവിഡ് സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിൽ നിൽക്കണമെന്ന നിർദേശത്തെ തുടർന്നാണിത്. കണ്ടെയ്ൻമൻെറ് സോണായിട്ടും വൈറസ് പടരാനുള്ള സാഹചര്യം കൂടുതലായിട്ടും അതെല്ലാം അവഗണിച്ചായിരുന്നു നാട്ടുകാർ ദുരന്തസ്ഥലത്ത് കുതിച്ചെത്തിയത്. ജീവനുവേണ്ടി പിടഞ്ഞവർക്ക് ആശ്വാസമേകിയവർ ഇനി സ്വന്തം ജീവനുവേണ്ടി 14 ദിവസം നിരീക്ഷണത്തിൽ കഴിയും. കൊട്ടുക്കര സ്കൂളിൽ അധികൃതർ സൗകര്യം ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട പരിസരവാസികൾക്കും ആരോഗ്യ പ്രവർത്തകർക്കും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള മറ്റ് സന്നദ്ധ സേവകർക്കും മാധ്യമ പ്രവർത്തകർക്കും കോവിഡ് പരിശോധിക്കാനുള്ള കൂടുതൽ സൗകര്യങ്ങളോടെയുള്ള പരിശോധന സംവിധാനങ്ങൾ ആരംഭിക്കണമെന്ന് ടി.വി. ഇബ്രാഹീം എം.എൽ.എ ആവശ്യപ്പെട്ടു. ആരോഗ്യ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾക്കനുസരിച്ച് തൊട്ടടുത്ത ദിവസങ്ങളിൽ എല്ലാവരെയും പരിശോധിക്കാൻ സൗകര്യവും സഹായവും നൽകാമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഉറപ്പ് നൽകിയതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story