Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTടേബ്ൾ ടോപ്: കരിപ്പൂരിനെതിരെ വ്യാപക പ്രചാരണം; ആരോപണം തള്ളി കേന്ദ്രമന്ത്രി
text_fieldsbookmark_border
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ എന്തെങ്കിലും സംഭവിക്കുന്നതോടെ ഒരു വിഭാഗം ആളുകൾ ഉടൻ രംഗത്തെത്തും. കരിപ്പൂർ ടേബ്ൾ ടോപ് വിമാനത്താവളമാണെന്നും അതിനാലാണ് അപകടങ്ങൾ നടക്കുന്നതെന്നുമാണ് ഇവർ വ്യാപകമായി നടത്തുന്ന പ്രചാരണം. കരിപ്പൂർ വിമാനത്താവളം അടച്ചുപൂട്ടി വ്യോമ താവളമാക്കണെമന്ന പ്രചാരണം വരെ നടക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം പൂർണമായി തള്ളുകയാണ് കേന്ദ്ര വ്യോമയാന മന്ത്രി അടക്കമുള്ളവർ. ആരോപണം ശരിയല്ലെന്നും സമാന വിമാനത്താവളങ്ങൾ ഇന്ത്യയിലും ലോകത്തിൻെറ വിവിധ ഭാഗങ്ങളിലുമുണ്ടെന്നാണ് മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കിയത്. ഇവിടെ എല്ലാ വിമാന സർവിസുകളും സുഗമമായി നടക്കുന്നുണ്ട്. മന്ത്രി വി. മുരളീധരനും ഇതിനെതിരെ രംഗത്തെത്തി. അപകടത്തിന് കാരണം ടേബ്ൾ ടോപ് റൺവേ അല്ലെന്ന് ഇൗ രംഗത്തുള്ള പലരും വ്യക്തമാക്കി. കരിപ്പൂരിൽ 32 വർഷത്തിനിടെയിലാണ് ആദ്യമായാണ് ഇത്രയും വലിയ ദുരന്തം സംഭവിക്കുന്നത്. ഇൻറർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (െഎ.സി.എ.ഒ) തയാറാക്കിയ എയ്റോഡ്രാം ഡിസൈൻ മാന്വൽ പ്രകാരമാണ് അന്താരാഷ്ട്ര തലത്തിൽ വിമാനത്താവളങ്ങളുടെ ക്ലാസിഫിക്കേഷൻ നിർണയിക്കുന്നത്. കൃത്യമായി നവീകരിക്കുന്ന ഐക്കാവോയുടെ ഒരു രേഖകളിലും ടേബ്ൾ ടോപ് എന്ന പ്രയോഗമില്ലെന്ന് വ്യോമയാന രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. വലിയ വിമാനങ്ങളായ ബി 747-400 ജംബോജെറ്റ്, ബി 777-300 ഇ.ആർ എന്നിവയെല്ലാം നിരവധി തവണയാണ് കരിപ്പൂരിൽനിന്ന് സർവിസ് നടത്തിയത്. എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പരിശോധിച്ച ശേഷമാണ് ഇവർക്ക് ഡി.ജി.സി.എ അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story