Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTഅപകട സാധ്യതകൾ ഇങ്ങനെ
text_fieldsbookmark_border
കരിപ്പൂർ: ദുബൈയിൽനിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിലെ കിഴക്കുവശത്തെ റൺവേ 28 ലായിരുന്നു ആദ്യം ഇറങ്ങാൻ ശ്രമിച്ചത്. മഴയിൽ കാഴ്ച വ്യക്തമല്ലാത്തതിനാൽ ലാൻഡിങ് ശ്രമം ഉപേക്ഷിച്ച് വീണ്ടും പറന്നുയർന്നു. മടങ്ങിയ വിമാനം അരമണിക്കൂറോളം ആകാശത്ത് പറന്നശേഷമാണ് വീണ്ടും ലാൻഡിങ്ങിനായി ശ്രമിച്ചത്. ഇത്തവണ പടിഞ്ഞാറ് ഭാഗത്തെ റൺവേ പത്തിൽ വിസിബിലിറ്റി കൂടുതലാണെന്ന് പൈലറ്റിന് തോന്നിയതിനാൽ ഇദ്ദേഹം പടിഞ്ഞാറ് ഭാഗത്തുനിന്ന് ലാൻഡിങ്ങിന് ശ്രമിക്കുകയായിരുന്നു. വ്യോമഗതാഗത വിഭാഗത്തിൻെറ (എ.ടി.സി) അനുമതിയോടെയായിരുന്നു ഇത്. റൺേവ ത്രഷോൾഡ് ക്രോസ് ചെയ്തശേഷം 300 മീറ്ററിനും 900 മീറ്ററിനും ഇടയിലാണ് സാധാരണ വിമാനം ലാൻഡ് ചെയ്യേണ്ടത്. എന്നാൽ, ഒാവർ ഷൂട്ട് ചെയ്ത് (റൺവേയിൽ വൈകി ഇറങ്ങൽ) ലാൻഡ് ചെയ്തത് 1,200 മീറ്റർ പിന്നിട്ട ശേഷമാണ്. ഇതിനുകാരണമായി പറയുന്നത് ടെയിൽ വിൻഡാണ്. പിന്നീട് റൺവേ ആയിരം മീറ്റർ പിന്നിട്ടാൽ തന്നെ സാധാരണഗതിയിൽ ബി 737-800 ഗണത്തിലുള്ള വിമാനം നിർത്താൻ സാധിക്കും. കരിപ്പൂരിൽ റൺവേ 2,860 മീറ്റർ (2,700 മീറ്ററാണ് ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്) നീളമുണ്ട്. 1,200 മീറ്റർ പിന്നിട്ട ശേഷം 1,000 മീറ്റർ റൺവേ ഉപയോഗിച്ചാലും കരിപ്പൂരിൽ പിന്നെയും 560 മീറ്റർ ബാക്കിയുണ്ട്. നിശ്ചിത ദൂരത്തിൽ വിമാനം നിൽക്കാതെ റൺവേയും റൺവേ എൻഡ് സേഫ്റ്റി ഏരിയയും പിന്നിട്ടാണ് 35 അടിയിേലക്ക് പതിച്ചത്. മൂന്ന് കാരണങ്ങൾ റൺവേയിൽ ഒാവർഷൂട്ട് ചെയ്ത വിമാനം നിയന്ത്രണം നഷ്ടമായി താഴേക്ക് പതിക്കാനുള്ള കാരണമായി പറയുന്നത് മൂന്ന് കാര്യങ്ങളാണ്. വിമാനത്തിൻെറ അതേ ദിശയിലുണ്ടായിരുന്ന ടെയിൽ വിൻഡാണ് ഒന്നാമത്തെ കാരണമായി പറയുന്നത്. രണ്ടാമത്തെ കാരണമായി പറയുന്നത് അക്വാ പ്ലെയിനിങ് അല്ലെങ്കിൽ ഹൈഡ്രോപ്ലെയിനിങ് എന്നതാണ്. ഇറങ്ങുന്ന റൺവേയിൽ വെള്ളമുണ്ടെങ്കിൽ വെള്ളത്തിൻെറയും ചക്രങ്ങളുടെയും ഇടയിൽ വെള്ളം പാളികളായി നിൽക്കുന്ന പ്രതിഭാസമാണിത്. ഇത്തരത്തിലുണ്ടായാൽ ചക്രവും റൺവേ പ്രതലവും തമ്മിലുള്ള ഗ്രിപ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ബ്രേക്ക് പ്രവർത്തിക്കാതിരിക്കാൻ സാധ്യതയുണ്ട്. റിവേഴ്സ് ത്രസ്റ്റും നടക്കാത്തതാണ് മൂന്നാമത്തെ കാരണമായി പറയുന്നത്. വിമാനത്തിൻെറ എൻജിൻ വശങ്ങളിലുള്ള ഓപണിങ് തുറന്ന് എൻജിൻ പുറം തള്ളുന്ന വായുവിൻെറ ഗതി തിരിച്ചുവിട്ട് വിമാനത്തിൻെറ വേഗത കുറക്കുന്ന സംവിധാനമാണിത്. ടെയിൽ ലാൻഡിങ് സാധാരണഗതിയിൽ വിമാനങ്ങൾ കാറ്റിൻെറ എതിർദിശയിലാണ് ലാൻഡ് ചെയ്യുക. ഇതിന് ഹെഡ് വിൻഡ് എന്നാണ് പറയുക. ഇതാണ് എല്ലായ്പ്പോഴും വൈമാനികർ തിരഞ്ഞെടുക്കാറുള്ളത്. കരിപ്പൂരിൽ ഇന്നലെ റൺവേ 28ലാണ് ഹെഡ് വിൻഡ് ഉണ്ടായിരുന്നത്. കാറ്റിൻെറ ദിശക്ക് അനുകൂലമായി ലാൻഡ് ചെയ്യുന്നതിനെ ടെയിൽ വിൻഡ് എന്നാണ് പറയുക. അപകടത്തിൽപെട്ട വിമാനം ടെയ്ിൽ ലാൻഡിങ്ങാണ് നടത്തിയതെന്നാണ് അധികൃതർ നൽകുന്ന വിവരം. ഇത്തരത്തിൽ ലാൻഡ് ചെയ്യുേമ്പാൾ ലാൻഡിങ് വേഗത കൂടി ടച്ച് ഡൗൺ പോയിൻറിൽനിന്ന് മുന്നോട്ടുപോയി ലാൻഡ് ചെയ്യും. കുറുകെയുള്ള കാറ്റും (ക്രോസ് വിൻഡ്) ലാൻഡിങ് സമയത്തെ പ്രതികൂല ഘടകങ്ങളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story