Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTഅരനൂറ്റാണ്ട് മുമ്പെത്ത വിമാന ദുരന്തത്തിെൻറ ഓർമയിൽ ചേളാരി
text_fieldsbookmark_border
അരനൂറ്റാണ്ട് മുമ്പെത്ത വിമാന ദുരന്തത്തിൻെറ ഓർമയിൽ ചേളാരി ബിർളയുടെ ഉടമസ്ഥതയിലായിരുന്നു ആ ചെറുവിമാനത്താവളം തേഞ്ഞിപ്പലം: ചേളാരിയുടെ ഓർമകളിൽ നടുക്കമായി ഇന്നും മായാതെ നിൽക്കുന്നു മറ്റൊരു വിമാനദുരന്തം. അരനൂറ്റാണ്ട് മുമ്പുള്ള ഒരു വെള്ളിയാഴ്ചയായിരുന്നു അന്ന് -1969 ജനുവരി 17. ചേളാരിയിൽ ബിർളയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ചെറു വിമാനത്താവളത്തിലാണ് അന്ന് വിമാനം തകർന്നുവീണത്. പൈലറ്റും സഹപൈലറ്റും സംഭവസ്ഥലത്തുതന്നെ മരിച്ചു. മാവൂരിലെ ഗ്വാളിയോർ റയൺസ് ഫാക്ടറിയിലേക്ക് സാധനങ്ങൾ കൊണ്ടുവരാൻ 1962ൽ നിർമിച്ച ഈ വിമാനത്താവളത്തിൽ തിരൂരങ്ങാടി യതീംഖാന സന്ദർശിക്കാനെത്തിയ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമൊക്കെ വിമാനമിറങ്ങിയിട്ടുണ്ട്. ചേളാരിയിലെ പി.എം ആലിക്കുട്ടി ഹാജി, ബിർളക്ക് വിറ്റ 92 ഏക്കർ സ്ഥലത്തായിരുന്നു വിമാനത്താവളം. ആലിക്കുട്ടി ഹാജി തന്നെയായിരുന്നു വിമാനത്താവള നിർമാണകരാറേറ്റെടുത്തത്. ദേശീയപാത മുറിച്ചുപോവുന്ന റൺവേയുടെ ബാക്കി ഭാഗം ഇന്നും ചേളാരിയുടെ മണ്ണിലുണ്ട്. ഇപ്പോൾ ഐ.ഒ.സി പ്ലാൻറ് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു റൺവേയുണ്ടായിരുന്നത്. വിമാനമിറങ്ങുന്ന സമയം ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെടുത്തി ചങ്ങലയിട്ട് പൂട്ടുമായിരുന്നു. ജനുവരി 17ന് 'ദ ഹിന്ദു' ദിനപത്രവുമായി എത്തിയ ഡെക്കോട്ട വിമാനമാണ് ലാൻഡിങ്ങിനിടെ സമീപത്തെ വയലിലേക്ക് തകർന്ന് വീണത്. കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, വടകര ഭാഗങ്ങളിലേക്കുള്ള പത്രവുമായെത്തിയ വിമാനം ഇതിറക്കി തിരിച്ച് പറന്നുയരുമ്പോഴായിരുന്നു സംഭവം. എൻജിൻ തകരാറായിരുന്നു കാരണം. ചേളാരി സ്വദേശി ഉണ്ണീൻ ഹാജി അരനൂറ്റാണ്ട് മുമ്പ്, തനിക്ക് 25 വയസുള്ളപ്പോഴത്തെ ആ ഓർമകൾ പങ്കുവെച്ചു. ചരിഞ്ഞ് പറക്കവെ ചിറക് മരക്കൊമ്പിൽ തട്ടിയാണ് വീണതെന്ന് ഇദ്ദേഹം ഓർക്കുന്നു. പൈലറ്റ് മേത്തയും സഹപൈലറ്റ് റെഡ്ഢിയുമാണ് മരിച്ചത്. ഇരുവരും വയലിലേക്ക് തെറിച്ചുവീണു. കാൽ വേർെപട്ട നിലയിലാണ് പൈലറ്റ് റെഡ്ഢിയുടെ മൃതദേഹം കിടന്നിരുന്നത്. സഹപൈലറ്റ് വെള്ളം ചോദിച്ചപ്പോൾ ചായക്കടയിലേക്ക് പാലുമായി പോവുന്ന ഒരുകുട്ടിയുടെ പാത്രത്തിൽനിന്നുള്ള പാൽ കുടിക്കാൻ കൊടുത്തത് നാട്ടുകാർ ഓർക്കുന്നു. കോഴിക്കോട്ട് നിന്നെത്തിയ ഡോക്ടർമാർ സംഭവസ്ഥലത്ത് മറച്ചുകെട്ടിയാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. തകർന്ന വിമാനം ഒരു മാസം അവിടെ തന്നെ കിടന്നു. പിന്നീട് യന്ത്രഭാഗങ്ങൾ അഴിച്ച് കൊണ്ടുപോയി. കരിപ്പൂർ വിമാനത്താവളം വരുന്നതിന് ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ പ്രവർത്തിച്ച ചേളാരി എയർ സ്ട്രിപ് പിന്നീട് വിസ്മൃതിയിലായി. അപകടശേഷം പിന്നെ വിമാനമിറങ്ങിയില്ല. ഗ്വാളിയോർ റയൺസും ക്രേമണയില്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story